മോയിസസ് കെയ്സെഡോക്ക് വേണ്ടി ബിഡ് നല്കാന് ഒരുങ്ങി ചെല്‍സി
ജനുവരി ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യുന്നതിന് മുമ്പ് ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ മിഡ്ഫീൽഡർ മോയിസസ് കെയ്സെഡോയെ സൈൻ ചെയ്യാൻ ചെൽസി ശ്രമം നടത്തിയേക്കും.വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി ഇക്വഡോറിയൻ മിഡ്ഫീൽഡർ മോയ്സസ് കെയ്സെഡോ പേരെടുത്ത് കഴിഞ്ഞു.
താരം ഭാവിയിലെ വാഗ്ദാനം ആണ് എന്ന് ചെല്‍സി ഉറച്ച് വിശ്വസിക്കുന്നു.ഈ സീസണിൽ ട്രാൻസ്ഫർ മാർക്കറ്റിലെ ഏറ്റവും സജീവമായ ക്ലബ്ബാണ് ചെൽസി, അവരുടെ ടീമിനെ ശക്തിപ്പെടുത്തുന്നതിനായി ഇനിയും 100 മില്യണോളം തുക ചിലവഴിക്കാന്‍ ചെല്‍സി തയ്യാറായാണ്.താരത്തിന് വേണ്ടി ആദ്യത്തെ ബിഡ് നല്കാന് ചെല്‍സി മാനെജ്മെന്റ് തീരുമാനിച്ചതായി വാര്‍ത്തയുണ്ട്.സീസണിന്റെ അവസാനത്തിൽ ജോർജിഞ്ഞോയെപ്പോലുള്ള കളിക്കാരെ ഒഴിവാക്കാന്‍ ആണ് ചെല്‍സിയുടെ തീരുമാനം.കൂടാതെ കെയ്സെഡോ പോലൊരു ഗുണനിലവാരമുള്ള മിഡ്ഫീല്‍ഡര്‍ക്ക് ചെല്‍സിയുടെ ടീമില്‍ ഏറെ കാലം കളിക്കാന്‍ കഴിയും എന്നും പോട്ടര്‍ വിശ്വസിക്കുന്നു.






































