സറാബിയ ഉടന്‍ തന്നെ ഒരു വൂല്‍വ്സ് താരം ആകുമെന്ന് പ്രശസ്ത ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോ
പാരീസ് സെന്റ് ജെർമെയ്ൻ മിഡ്ഫീൽഡർ പാബ്ലോ സറാബിയ ഇന്ന് ചൊവ്വാഴ്ച വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിലേക്ക് സ്ഥിരമായ നീക്കം ഉറപ്പാക്കുമെന്ന് പ്രശസ്ത ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോ പറഞ്ഞു.2019 വേനൽക്കാലത്ത് സെവിയ്യയിൽ നിന്ന് 15 മില്യൺ പൗണ്ടിന് എത്തിയതു മുതൽ പാർക്ക് ഡെസ് പ്രിൻസസിലെ പ്രധാന സ്‌ക്വാഡ് അംഗമാണ് 30 കാരന്‍ ആയ സറാബിയ.

രണ്ട് ലീഗ് 1 കിരീടങ്ങൾ ഉൾപ്പെടെ എട്ട് ട്രോഫികൾ ഉയർത്താൻ അദ്ദേഹം തന്റെ ടീമിനെ സഹായിച്ചിട്ടുണ്ട്.സമ്മറില്‍ മെസ്സിയടക്കം പല സൂപ്പര്‍ താരങ്ങളുടെ വരവ് മൂലം സറാബിയക്ക് ടീമിലെ തന്‍റെ സ്ഥാനം നഷ്ട്ടമായി.”വോൾവ്സ് കളിക്കാരനായി പാബ്ലോ സറാബിയ ചൊവ്വാഴ്ച കരാർ ഒപ്പിടും – മെഡിക്കൽ ടെസ്റ്റുകൾ ബുക്ക് ചെയ്തിട്ടുണ്ട്.സറാബിയയും ജോവോ ഗോമസും ഈ ആഴ്ച വോൾവർഹാംപ്ടൺ കളിക്കാരനായി അനാച്ഛാദനം ചെയ്യപ്പെടും.”എന്ന് റൊമാനോ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ രേഖപ്പെടുത്തി.