ന്യൂകാസിൽ യുണൈറ്റഡ് ബാഴ്സലോണ ഫോർവേഡ് മെംഫിസ് ഡിപേയെ സൈൻ ചെയ്യാനുള്ള ചർച്ചയിലാണ്
ന്യൂകാസിൽ യുണൈറ്റഡ് ഈ മാസം ലോണിൽ ബാഴ്സലോണ ഫോർവേഡ് മെംഫിസ് ഡിപേയെ സൈൻ ചെയ്യുന്നതിനുള്ള പ്രാഥമിക ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ട്.2023-ലെ വേനൽക്കാലം വരെ 28-കാരൻ കാറ്റലൂണിയന്‍ ക്ലബുമായി കരാറിലേർപ്പെട്ടിരുന്നു, എന്നാൽ റാഫിഞ്ഞ , റോബർട്ട് ലെവൻഡോവ്സ്കി,ഫെറാന്‍ എന്നിവരുടെ വരവോടെ ക്യാമ്പ് നൗവിലെ താരത്തിന്റെ സ്ഥാനം നഷ്ട്ടപ്പെട്ടിരിക്കുന്നു.
ഈ മാസം ആദ്യം 37 മില്യൺ പൗണ്ടിന് ലിവർപൂളിൽ ചേർന്ന കോഡി ഗാക്പോയ്ക്ക് പകരക്കാരനെ തേടുന്ന പിഎസ്വി ഐൻഹോവനും ഡീപെയെ സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്.36 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ ശ്രദ്ധേയമായ അരങ്ങേറ്റ കാമ്പെയ്നിന് ശേഷം ഡച്ച് താരം നിലവിലെ സീസണില്‍ ആദ്യ ഇലവനില്‍ ഇടം നേടാന്‍ പോലും നന്നേ പാടുപ്പെടുന്നു.കൂടാതെ മാനേജ്മെന്റുമായുള്ള പ്രീതിയും താരം നഷ്ട്ടപ്പെടുത്തി. അതിനാല്‍ താരത്തിനെ പറഞ്ഞുവിടാനുള്ള വഴി ക്ലബും ആഗ്രഹിക്കുന്നുണ്ട്.പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള ന്യൂ കാസില്‍ ഈ വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ട്.ഡച്ച് താരത്തിന്റെ പ്രീമിയര്‍ ലീഗിലെ പ്രവര്‍ത്തിപരിചയം തങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ ആയേക്കും എന്നാണ് മാനെജ്മെന്റ് ന്യൂ കാസില്‍ കരുതുന്നത്.