രണ്ടു സൈനിങ്ങുകള്‍ ആവശ്യപ്പെട്ട് അന്‍സലോട്ടി ; നിരസിച്ച് പെരെസ്
പുതുവര്‍ഷം റയല്‍ മാഡ്രിഡിന് നല്‍കുന്നത് നിരന്തരമായ തിരിച്ചടികള്‍ ആണ്. വിയാറയലിനോട് ലാലിഗയില്‍ ഏറ്റ തോല്‍വിയും ഇത് കൂടാതെ ഇന്നലെ സ്പാനിഷ് സൂപ്പര്‍ കോപയില്‍ ബാഴ്സയോട് ഏറ്റുവാങ്ങിയ പരാജയവും അന്‍സലോട്ടിയുടെ ഉറക്കം കെടുത്തുന്നുണ്ട്.ടീമിലെ പല പ്രമുഖ താരങ്ങളുടെ കൊഴിഞ്ഞ് പോക്കും പുതിയ താരങ്ങള്‍ ടീമിന്‍റെ ശൈലിയുമായി പൊരുത്തപ്പെടാന്‍ സമയം എടുക്കുന്നതുമാണ് നിലവിലെ റയലിന്റെ പ്രശ്നം.
കൂടാതെ പരിക്കും സ്ക്വാഡില്‍ ഡെപ്ത് ഇല്ലാത്തതും റയല്‍ മാനേജര്‍ അന്‍സലോട്ടിയെ വല്ലാതെ അലട്ടുന്നുണ്ടത്രേ.ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ആരെയും സൈന്‍ ചെയ്യാന്‍ താല്‍പര്യം ഇല്ല എന്ന് പരസ്യമായി വെളിപ്പെടുത്തിയ അന്‍സലോട്ടി ഇന്നലത്തെ പരാജയത്തിനു ശേഷം മാനേജ്മെന്റിനോട് രണ്ടു പുതിയ സൈനിങ്ങുകള്‍ നടത്താന്‍ അഭ്യര്‍ഥിത്തിച്ചതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്.ഒരു പുതിയ ഫുൾബാക്കും ഒരു സ്‌ട്രൈക്കറും ടീമിലേക്ക് വരുവാന്‍ കോച്ച് ആഗ്രഹിക്കുന്നുണ്ട്.എന്നാല്‍ മാനേജറുടെ ഈ അഭ്യര്‍ത്ഥന പെരെസ് അപ്പോള്‍ തന്നെ നിരസിച്ചതായും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.താരങ്ങളെ വാങ്ങുവാന്‍ വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഉപയോഗിക്കുവാന്‍ അവര്‍ താല്പര്യപ്പെടുന്നില്ല.എന്നാല്‍ അതിനു പകരം വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വലിയ ഒരു ബജറ്റ് വിനിയോഗിക്കാന്‍ ആണ് പെരെസ് ആഗ്രഹിക്കുന്നത്.