European Football Foot Ball Top News

വലെൻസിയയെ ഷൂട്ടൗട്ടിൽ മറികടന്ന് റയൽ സൂപ്പർ കപ്പ് ഫൈനലിൽ.!

January 12, 2023

author:

വലെൻസിയയെ ഷൂട്ടൗട്ടിൽ മറികടന്ന് റയൽ സൂപ്പർ കപ്പ് ഫൈനലിൽ.!

സ്പാനിഷ് സൂപ്പർ കപ്പ് അഥവാ സൂപ്പർ കോപ്പ ഡി എസ്പാനയിൽ അരങ്ങേറിയ സെമി ഫൈനൽ പോരാട്ടത്തിൽ വലെൻസിയക്കെതിരെ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് വിജയം. സൗദിയിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയവും, അധികസമയവും പിന്നിട്ടിട്ടും ഇരുടീമുകളും സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലാണ് റയൽ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ 39ആം മിനിറ്റിൽ റയലിന് അനുകൂലമായി പെനൽറ്റി ലഭിക്കുകയുണ്ടായി. കിക്ക് എടുത്ത ബെൻസീമയ്ക്ക് പിഴച്ചില്ല. സ്കോർ 1-0.

ആദ്യപകുതി ഈയൊരു ഗോളിൻ്റെ ലീഡിൽ അവസാനിപ്പിക്കാൻ റയലിന് കഴിഞ്ഞെങ്കിലും രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ വലെൻസിയ ഗോൾ മടക്കുകയായിരുന്നു. സാമുവൽ ലിനോ ആയിരുന്നു ഗോൾ സ്കോറർ. ശേഷം പുരോഗമിച്ച മത്സരത്തിൽ ഇരുടീമുകളും മികച്ച അവസരങ്ങൾ സുഷ്ടിച്ചെടുത്തെങ്കിലും ഒന്നും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ അവർക്കായില്ല. ഒടുവിൽ നിശ്ചിത സമയവും, അധിക സമയവും പിന്നിട്ടപ്പോൾ മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ പിരിയുകയായിരുന്നു. അതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. റയലിനായി കിക്ക് എടുത്ത ആദ്യ 4 പേരും ലക്ഷ്യം കണ്ടപ്പോൾ വലെൻസിയക്കായി രണ്ടാം കിക്ക് എടുത്ത കുമാർട്ടും, അവസാന കിക്ക് എടുത്ത ജോസെ ഗായയും പെനൽറ്റികൾ പാഴാക്കി.

കുമാർട്ട് വെളിയിലേക്ക് അടിച്ചു കളഞ്ഞപ്പോൾ, ഗായയുടെ കിക്ക് കോർട്ടുവാ തടുത്തിടുകയും ചെയ്തു. അതോടെ 4-3 ന് ഷൂട്ടൗട്ട് റയൽ സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ സൂപ്പർ കപ്പിൻ്റെ ഫൈനലിലേക്ക് പ്രവേശിക്കുവാൻ റയലിന് കഴിഞ്ഞു. ഇന്ന് നടക്കുന്ന ബാർസലോണ, റയൽ ബെറ്റിസ് മത്സരത്തിലെ വിജയികളെയാകും റയൽ മാഡ്രിഡ് ഫൈനലിൽ നേരിടുക.

Leave a comment