സ്പാനിഷ് സൂപ്പർ കപ്പ്; ആദ്യ സെമിയിൽ റയൽ ഇന്ന് വലൻസിയക്കെതിരെ.!
സ്പാനിഷ് സൂപ്പർ കപ്പ് അഥവാ സൂപ്പർ കോപ്പ ഡി എസ്പാനയിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് കിക്കോഫ് ആകുന്ന സെമിഫൈനൽ മത്സരത്തിൽ വലെൻസിയയെ ആകും ആഞ്ചെലോട്ടിയും സംഘവും നേരിടുക. സൗദിയിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ഈയൊരു മത്സരത്തിൽ വിജയിക്കുന്നവർ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബാർസലോണ, റയൽ ബെറ്റിസ് സെമി ഫൈനലിലെ വിജയികളെയാകും നേരിടുക. ഒടുവിൽ നടന്ന ലീഗ് മത്സരത്തിൽ വിയ്യാറയലിനോട് തോൽവി വഴങ്ങിയതിൻ്റെ ക്ഷീണം റയൽ ഇന്നത്തെ മത്സരത്തിലും ആവർത്തിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകും.
അതുകൊണ്ടുതന്നെ മികച്ച മത്സരം തന്നെയാകും ബെൻസീമയും സംഘവും കാഴ്ചവെക്കുക. പ്രധാന താരങ്ങൾ എല്ലാവരും ഇന്നത്തെ മത്സരത്തിൽ അണിനിരക്കാൻ സാധ്യതകൾ കുറവാണ്. എന്നിരുന്നാലും മികച്ചൊരു ടീമിനെ തന്നെയാകും ഇന്നത്തെ മത്സരത്തിൽ ആഞ്ചെലോട്ടി കളത്തിലിറക്കുക. കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ റയൽ ഇന്ന് വലെൻസിയയെ നേരിടുമ്പോൾ അതിവാശിയേറിയ മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.