European Football Foot Ball Top News

കരബാവോ കപ്പ്; മാഞ്ചസ്റ്റർ സിറ്റി ഇന്ന് സതാംപ്ടണെ നേരിടും.!

January 11, 2023

author:

കരബാവോ കപ്പ്; മാഞ്ചസ്റ്റർ സിറ്റി ഇന്ന് സതാംപ്ടണെ നേരിടും.!

കരബാവോ കപ്പിലെ അവസാന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ പ്രീമിയർ ലീഗിലെ തന്നെ ടീമായ സതാംപ്ടണിനെയാകും സിറ്റി നേരിടുക. സതാംപ്ടണിൻ്റെ തട്ടകമായ സെൻ്റ്.മേരീസ് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ് തുടങ്ങിയ ടീമുകൾ ടൂർണമെൻ്റിൻ്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇന്ന് ഈയൊരു മത്സരത്തെ കൂടാതെ നോട്ടിങ്ഹാം ഫോറസ്റ്റ്, വോൾവ്സ് മത്സരവും ഇന്ന് നടക്കുന്നുണ്ട്. ഈ 2 മത്സരങ്ങളിലെ വിജയികളാകും ഇനി സെമിയിലേക്ക് പ്രവേശിക്കുക.

3 ദിവസങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി സിറ്റിക്ക് മത്സരം ഉള്ളതുകൊണ്ട് തന്നെ എഫ്.എ കപ്പിലേത് പോലെ ഹാലണ്ട്, ഡിബ്രുയ്ൻ, എഡേർസൺ തുടങ്ങിയ പ്രധാന താരങ്ങൾക്ക് ഇന്നും ആദ്യ ഇലവനിൽ നിന്നും പെപ്പ് വിശ്രമം അനുവദിച്ചേക്കും. പകരം ജൂലിയൻ അൽവാരസും, പാൽമറും ഒക്കെയാവും ആദ്യ ഇലവനിൽ കളത്തിലിറങ്ങുക. എന്തായാലും താരതമ്യേന ദുർബലരായ എതിരാളികൾ ആയതുകൊണ്ട് തന്നെ അനായാസം വിജയിക്കാൻ കഴിയുമെന്ന് തന്നെയാണ് സിറ്റിയുടെ പ്രതീക്ഷകൾ.

Leave a comment