European Football Foot Ball Top News

തന്‍റെ ലോകക്കപ്പ് മെഡല്‍ റോമയെ ഏല്‍പ്പിച്ച് ഡിബാല

January 4, 2023

തന്‍റെ ലോകക്കപ്പ് മെഡല്‍ റോമയെ ഏല്‍പ്പിച്ച് ഡിബാല

ഖത്തറിൽ നടന്ന ടൂർണമെന്റില്‍ നിന്ന് ലഭിച്ച ലോകകപ്പ് ജേതാവിന്റെ മെഡൽ ക്യാപിറ്റൽ ക്ലബ്ബിന്റെ ചരിത്ര ശേഖരണത്തിലേക്ക് സംഭാവന ചെയ്യാൻ പൗലോ ഡിബാല തീരുമാനിച്ചതായി റോമ  പ്രഖ്യാപിച്ചു.റോമയുടെ ചരിത്രത്തിലെ മറ്റ് നിരവധി പ്രധാന ശേഖരണത്തിന് ഒപ്പം താരത്തിന്‍റെ ലോകക്കപ്പ് മെഡലും ഇനി ക്ലബിന് സ്വന്തം.

ടീമിലെ മറ്റ് കളിക്കാരിൽ നിന്ന് വ്യത്യസ്തമായി, ഇറ്റലിയിലേക്ക് ഷെഡ്യൂളിന് മുമ്പായി മടങ്ങാൻ ഡിബാല തീരുമാനിച്ചിരുന്നു.നേരത്തേ വന്നത് മുതല്‍ അദ്ദേഹത്തിന് തന്റെ ക്ലബ്ബിനൊപ്പം പരിശീലനം പുനരാരംഭിക്കാനും കഴിഞ്ഞു.വന്നത് മുതല്‍ക്ക് തന്നെ റോമയിലെ സ്പോര്‍ട്ടിങ്ങ് പ്രോജക്റ്റില്‍ തുടരാന്‍ താല്‍പര്യം ഉണ്ടെന്നു താരം പരസ്യമായി  അറിയിച്ചിരുന്നു.ഇപ്പോൾ  തന്റെ ലോകകപ്പ് ജേതാവിന്റെ മെഡൽ ക്ലബ്ബിന്റെ ഹിസ്റ്റോറിക്കൽ ആർക്കൈവിന് ഏൽപ്പിച്ചുകൊണ്ട് മറ്റൊരു രീതിയിൽ റോമയോടുള്ള സ്നേഹം താരം വീണ്ടും തെളിയിച്ചിരിക്കുന്നു.താരം എപ്പോള്‍ റോമയിലെ കളി നിര്‍ത്തി പോകുന്നുവോ അന്ന് ആ മെഡലും താരം കൊണ്ടുപോയേക്കും.

Leave a comment