European Football Foot Ball Top News

നാപോളിയുടെ അശ്വമേധം തടുക്കാന്‍ ഇന്‍റര്‍ മിലാന് സാധിക്കുമോ ?

January 4, 2023

നാപോളിയുടെ അശ്വമേധം തടുക്കാന്‍ ഇന്‍റര്‍ മിലാന് സാധിക്കുമോ ?

സീരി എ യില്‍ യൂറോപ്പിയന്‍ ഹെവി വെയിറ്റുകള്‍ ആയ ഇന്റർ മിലാനും നാപോളിയും ഇന്ന് ഏറ്റുമുട്ടിയേക്കും.ഇന്ത്യന്‍ സമയം രാത്രി ഒന്നേകാലിന് ഇന്റര്‍ മിലാന്‍ ഹോം സ്റ്റേഡിയമായ സാന്‍ സിറോയില്‍ വെച്ചാണ് മത്സരം.ഇതുവരെ ഡോമെസ്റിക് ലീഗില്‍ തോല്‍വി അറിയാത്ത നാപോളിയാണ് സീരി എ പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്ഥാനത് ഉള്ളത്.

Inter Milan vs Napoli: Predicted lineup, injury news, head-to-head

രണ്ടാം സ്ഥാനത്തുള്ള എസി മിലാനുമായി അഞ്ച് പോയിന്റിന്റെ വ്യക്തമായ ലീഡ് അവര്‍ക്കുണ്ട്.പതിനഞ്ച് മത്സരങ്ങളില്‍ നിന്ന് പത്ത് ജയവും അഞ്ച് തോല്‍വിയും ഉള്‍പ്പടെ  മുപ്പത് പോയിന്‍റുമായി മിലാന്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍.തുടക്കം മോശം ആയിരുന്നു എങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്ഥിരതയില്‍ കളിക്കുന്ന  മിലാന്‍ പട ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.ബാഴ്സലോണ,ബയേണ്‍ മ്യൂണിക്ക് അടങ്ങുന്ന ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും നോക്കൌട്ട് റൌണ്ടിലേക്ക് യോഗ്യത നേടിയ മിലാന്‍ സീരി എ യില്‍ കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഒരു തോല്‍വി മാത്രമാണ് നേടിയിട്ടുള്ളത്.ഇന്നത്തെ മത്സരത്തില്‍ ജയം നേടാന്‍ ആയാല്‍ ലാസിയോ ,യുവന്‍റ്റസ് എന്നിവരെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് എത്താന്‍ കഴിയും എന്നതിനാല്‍ സിമോൺ ഇൻസാഗി തന്‍റെ മികച്ച ഇലവനെ തന്നെ ഇന്നത്തെ മത്സരത്തില്‍ വ്യനിസിച്ചേക്കും.

Leave a comment