European Football Foot Ball Top News

റോഡ്രിഗോയുടെ ഏക ഗോളില്‍ കസെറിനോയേ മറികടന്ന് റയല്‍

January 4, 2023

റോഡ്രിഗോയുടെ ഏക ഗോളില്‍ കസെറിനോയേ മറികടന്ന് റയല്‍

കോപ ഡേല്‍ റിയ റൗണ്ട് ഓഫ് 32 ല്‍ നാലാം ടയർ സിപി കസെറിനോയെ 1-0 ന് തോൽപ്പിച്ചു കൊണ്ട് റയല്‍ മാഡ്രിഡ്‌ അടുത്ത ഘട്ടത്തിലേക്ക് ഉള്ള ടിക്കറ്റ്‌ റിസര്‍വ് ചെയ്തിരിക്കുന്നു. വെള്ളിയാഴ്ച റയൽ വല്ലാഡോലിഡിനെതിരെ  2-0 ന് വിജയിച്ച ടീമിൽ നിന്ന്  റയൽ മാനേജർ കാർലോ ആൻസലോട്ടി ഒമ്പത് മാറ്റങ്ങൾ വരുത്തി, കരിം ബെൻസെമയും വിനീഷ്യസ് ജൂനിയറും ഉൾപ്പെടെ നിരവധി പ്രധാന കളിക്കാർക്ക് അദ്ദേഹം  വിശ്രമം നൽകി.

ഉറച്ച പ്രതിരോധതോടെ റയലിനെ സ്കോര്‍ ചെയ്യാന്‍ അനുവദിക്കാതെ കസെറിനോ പിടിച്ചു നിന്നു എങ്കിലും 69 ആം മിനുട്ടില്‍ പ്രതിരോധത്തെ മറികടന്ന് റോഡ്രിഗോ മത്സരത്തിലെ ഏക ഗോള്‍ നേടി.അന്തരിച്ച പെലെയെ ആദരിച്ചുകൊണ്ട് ആണ് റോഡ്രിഗോ തന്‍റെ ഗോള്‍  ആഘോഷിച്ചത്.ഒരു സമനില നേടുന്നതിനായി കാസെറിനോ ശ്രമം നടത്തി  എങ്കിലും പ്രതിരോധ മോഡിലേക്ക് പോയ റയല്‍ കസെറിനോയുടെ എല്ലാ നീക്കങ്ങളെയും തുടക്കത്തില്‍ തന്നെ ഭേദിച്ചു.

Leave a comment