EPL 2022 European Football Foot Ball Top News

ബോൺമൗത്തിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച് യുണൈറ്റഡ്

January 4, 2023

ബോൺമൗത്തിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച് യുണൈറ്റഡ്

ചൊവ്വാഴ്ച രാത്രി ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എഎഫ്‌സി ബോൺമൗത്തിനെ 3-0ന് തോൽപ്പിച്ച് പ്രീമിയർ ലീഗ് ടേബിളിൽ ന്യൂകാസിലിന് തൊട്ടു പിന്നില്‍ നാലാം സ്ഥാനത്തെത്തി.ഇരു കൂട്ടര്‍ക്കും ഒരേ പോയിന്റ് ആണെങ്കിലും ന്യൂ കാസിലിനെക്കാള്‍ ഒരു മത്സരം കുറവ് ആണ്  യുണൈറ്റഡ് കളിച്ചിട്ടുള്ളത്.

Manchester United vs AFC Bournemouth LIVE: Premier League result, final  score and reaction | The Independent

ആദ്യ പകുതിയിൽ കാസെമിറോയും രണ്ടാം പകുതി തുടങ്ങി നിമിഷങ്ങള്‍ക്കകം ലൂക്ക് ഷാ യുണൈറ്റഡിന്റെ രണ്ടാം ഗോള്‍ കൂടി നേടിയതോടെ ജയം റെഡ് ഡെവിള്‍സ് ഉറപ്പിച്ച് കഴിഞ്ഞിരുന്നു.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ  ബോണ്‍മൌത്ത് ലീഗില്‍ പതിനഞ്ചാം സ്ഥാനത് ആണ്.മത്സരത്തിന്‍റെ 86 ആം മിനുട്ടില്‍  ഈ സീസണിൽ ക്ലബിന്റെ ടോപ് സ്‌കോററായ മാർക്കസ് റാഷ്‌ഫോര്‍ഡ് യുണൈറ്റഡിന് വേണ്ടി മൂന്നാം ഗോളും കൂടി കണ്ടെത്തി.

Leave a comment