ഔസ്മാൻ ഡെംബെലെയെ സൈന്‍ ചെയ്യാന്‍ പിഎസ്ജി ബോര്‍ഡിന് സമ്മര്‍ദം നല്കി എംബാപ്പേ
ബാഴ്സലോണ യുവ വിങ്ങര്‍ ഔസ്മാൻ ഡെംബെലെയെ ക്ലബ്ബിലേക്ക് കൊണ്ടുവരാൻ പാരീസ് സെന്റ് ജെർമെയ്ൻ താരമായ കൈലിയൻ എംബാപ്പെയ്ക്ക് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ ഒരു ഫ്രീ ഏജന്റ്റ് ആയ ഫ്രഞ്ച് താരം രണ്ടു വര്‍ഷം കൂടി ബാഴ്സയില്‍ തുടരുന്നതിന് വേണ്ടി ഒരു കരാറില്‍ ഒപ്പ് വെച്ചിരുന്നു.

ഡെംബെലെയുടെ കരാര്‍ കാലാവധി പതിനെട്ട് മാസമായി ചുരുങ്ങിയിരിക്കുന്നു.എംബാപ്പെയും ഡെംബെലെയും ഫ്രാൻസ് ക്യാമ്പിൽ വളരെ അടുത്തു എന്നും കൂടാതെ ബാഴ്സലോണ താരം പിഎസ്ജിക്ക് മികച്ച സൈനിംഗ് ആകുമെന്ന് എംബാപ്പേ വിശ്വസിക്കുന്നതായും സ്പാനിഷ് ഔട്ട്ലെറ്റ് ഫിച്ചാജസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.2022 ലോകകപ്പ് ഫൈനല്‍ വരെയുള്ള മത്സരങ്ങളില്‍ ഡെംബെലെ ഫ്രാൻസ് ടീമില്‍ സ്ഥിരമായി കളിച്ചിരുന്നു.താരത്തിന്റെ പ്രകടനം എംബാപ്പേയുടെ കണ്ണ് തുറപ്പിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.പിഎസ്ജിയേ കൂടാതെ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനെ സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്.