ടോട്ടൻഹാം ഹോട്സ്പർ ഫ്രാങ്ക് കെസിക്ക് 15 മില്യൺ യൂറോ വാഗ്ദാനം ചെയ്ത് ടോട്ടന്‍ഹാം
ബാഴ്സലോണയുടെ ഫ്രാങ്ക് കെസിക്കായി ടോട്ടൻഹാം ഹോട്സ്പർ 15 മില്യൺ യൂറോ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്.എസി മിലാനിലെ കരാർ അവസാനിപ്പിച്ചതിന് ശേഷം സെൻട്രൽ മിഡ്ഫീൽഡർ കഴിഞ്ഞ വേനൽക്കാലത്ത് ക്യാമ്പ് നൗവിലേക്ക് മാറി എങ്കിലും അദ്ദേഹത്തിന് ഇതുവരെ മാനേജര്‍ സാവിയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞിട്ടില്ല.
പിച്ചില്‍ കൂടുതല്‍ സമയം വേണമെന്ന താരത്തിന്റെ ആവശ്യം നിറവേറ്റുന്നത് വേണ്ടി അദ്ദേഹത്തിന്റെ ഏജന്റ്റ് മറ്റ് ക്ലബുകളുമായി ചര്‍ച്ച നടത്തി വരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.ഐവറി കോസ്റ്റ് ഇന്റർനാഷണല്‍ താരത്തിന് മേല്‍ താൽപ്പര്യം പ്രകടിപ്പിച്ച നിരവധി ക്ലബ്ബുകളിൽ ഒന്നായിരുന്നു സ്പർസ്.സ്പാനിഷ് പത്രപ്രവർത്തകൻ ആൽഫ്രെഡോ മാർട്ടിനെസ് പറയുന്നതനുസരിച്ച്, ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കെസിയെ സൈൻ ചെയ്യാമെന്ന പ്രതീക്ഷയിൽ ടോട്ടൻഹാം 15 മില്യൺ യൂറോ ഓഫർ സമർപ്പിച്ചു കഴിഞ്ഞിരിക്കുന്നു.എന്നാല്‍ ഇതിനു മുന്നേ നടന്നിട്ടുള്ള അഭിമുഖത്തില്‍ എല്ലാം താരത്തിനെ വില്ക്കാന് യാതൊരു ഉദ്ദേശവും തനിക്ക് ഇല്ല എന്നാണു ക്ലബ് പ്രസിഡന്റ് ആയ ലപോര്‍ട്ട വെളിപ്പെടുത്തിയിട്ടുള്ളത്.






































