ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞ് പൂട്ടിയ; താരം ബഗാനിലേക്ക്.!
കേരള ബ്ലാസ്റ്റേഴ്സിൻ്റെ എക്കാലത്തെയും ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് പൂട്ടിയ എന്ന കാര്യത്തിൽ ആർക്കും തന്നെ തർക്കമുണ്ടാവില്ല. ഇപ്പോഴിതാ താരം ബ്ലാസ്റ്റേഴ്സ് വിടുന്നു എന്ന ദുഃഖകരമായ വാർത്തയാണ് ആരാധകരെ തേടി എത്തിയിരിക്കുന്നത്. പുതിയ എക്സ്പീരിയൻസിനും കൂടുതൽ മത്സരപരിചയത്തിനും വേണ്ടിയാണ് താരം ക്ലബ് വിടുന്നത് എന്നാണ് അറിയുവാൻ കഴിയുന്നത്. എ.ടി.കെ മോഹൻ ബഗാനിലേക്ക് ആണ് താരം പോകുന്നത്.
The Club can confirm that it has reached an agreement with ATKMB for the transfer of Puitea for an undisclosed fee.
We wish Puitea all the best and thank him for the time he spent with us.
The transfer remains subject to a player medical.#ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/tFK1jxzrFU
— Kerala Blasters FC (@KeralaBlasters) December 29, 2022
എന്തായാലും താരത്തിൻ്റെ ഇതുവരെയുള്ള സേവനത്തിന് ഒഫീഷ്യൽ ആയി നന്ദി അറിയിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. പൂട്ടിയയും ക്ലബിന് നന്ദി അറിയിച്ചിട്ടുണ്ട്. 2020ൽ ആയിരുന്നു നോർത്ത് ഈസ്റ്റിൽ നിന്നും ബ്ലാസ്റ്റേഴ്സ് താരത്തെ സ്വന്തമാക്കിയത്. 36 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയ പൂട്ടിയയ്‌ക്ക് ഒരു ഗോളും നേടുവാൻ കഴിഞ്ഞിട്ടുണ്ട്. എന്തായാലും പുതിയ വെല്ലുവിളിയിലേക്ക് കാലെടുത്ത് വെക്കുന്ന താരത്തിന് എല്ലാവിധ ആശംസകളും നമുക്ക് നേരാം.