പ്രായ കൂടുതല്‍ കാരണം ഗുണ്ടോഗന് മുന്നില്‍ വാതില്‍ അടക്കാന്‍ ഒരുങ്ങി ബാഴ്സലോണ
മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം ഇൽകെ ഗുണ്ടോഗനെ സ്വന്തമാക്കാനുള്ള താൽപര്യം ബാഴ്സലോണ ഉപേക്ഷിച്ചതായി റിപ്പോർട്ട്.ജർമ്മനി ഇന്റർനാഷണൽ താരവുമായി കരാര്‍ നീട്ടാനുള്ള പദ്ധതി സിറ്റിക്കില്ല എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനാല്‍ ഒരു ഫ്രീ എജന്റ്റ് ആയി താരത്തിനെ കൊണ്ടുവരാന്‍ ആയിരുന്നു ബാഴ്സയുടെ പദ്ധതി.
സെര്‍ജിയോ ബുസ്ക്കറ്റസ് ടീം വിടുന്നതോടെ ഒരു ഹോള്‍ഡിങ്ങ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറേ ടീമില്‍ എത്തിക്കാന്‍ ബാഴ്സ ആഗ്രഹിക്കുന്നു.സിറ്റിയില്‍ കളിക്കുന്ന താരം ബാഴ്സയുടെ ഫുട്ബോളുമായി ഒത്തു പോകും എന്നാണ് സാവി കരുതിയിരുന്നത്.എന്നാല്‍ പ്രീമിയര്‍ ലീഗ് താരത്തിന്റെ വയസ് ആണ് മാനേജ്മെന്റിനെ അലട്ടുന്നത്.32 വയസ്സുള്ള താരം ക്ലബിന് ഭാവിയില്‍ ഒരു ബാധ്യത ആവുമെന്ന് അവര്‍ കരുതുന്നു.അതിനാല്‍ ഒരു വെറ്ററന്‍ താരത്തെ സൈന്‍ ചെയ്യാന്‍ ബാഴ്സ ബോര്‍ഡ് ആഗ്രഹിക്കുന്നില്ല.പകരം ആ റോളില്‍ ഫ്രെങ്കി ഡി യോങ്ങിനെയോ അതുമല്ലെങ്കില്‍ ഒരു യുവ മിഡ്ഫീല്‍ഡറേ കളിപ്പിക്കുക എന്നതാണ് ബോര്‍ഡിന്റെ നിലവിലെ പദ്ധതി.