അര്‍ജന്‍റ്റയിന്‍ യുവ മിഡ്ഫീല്‍ഡറേ സൈന്‍ ചെയ്യാന്‍ ക്ലബ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ട് ഡീഗോ സിമിയോണി
ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ മിഡ്ഫീൽഡർ അലക്സിസ് മാക് അലിസ്റ്ററെ സൈൻ ചെയ്യാൻ അത്‌ലറ്റിക്കോ മാഡ്രിഡ് മാനേജർ ഡീഗോ സിമിയോണി താൽപ്പര്യപ്പെടുന്നതായി റിപ്പോർട്ട്.23 കാരനായ മാക് അലിസ്റ്റർ കഴിഞ്ഞ രണ്ട് സീസണുകളിൽ ബ്രൈട്ടന്‍ ടീമിലെ പ്രധാന താരമായി പേരെടുത്തിരുന്നു. 14 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ അദ്ദേഹം ഈ കാമ്പെയ്‌നിലും നേടിയിട്ടുണ്ട്.

ലോകക്കപ്പില്‍ അര്‍ജന്‍റ്റീനയുടെ ആദ്യ ഇലവനില്‍ സ്ഥിരമായി ഇടം നേടിയ താരത്തിന്റെ മൂല്യം വളരെ ഏറെ വര്‍ധിച്ചിട്ടുണ്ട്.ലോ സെല്‍സോയുടെ അഭാവം അര്‍ജന്‍റ്റീന അറിയാത്തതിന്റെ പ്രധാന കാരണവും മാക് അലിസ്റ്ററുടെ ഫോം മൂലം ആണ്.സാമ്പത്തിക ഞെരുക്കം നേരിടുന്ന അത്ലറ്റിക്കോ മാഡ്രിഡ് വില കൂടിയ യുവ താരങ്ങളെ വിറ്റതിന് ശേഷം മാക് അലിസ്റ്ററിന് വേണ്ടി ഒരു ബിഡ് നല്‍കാന്‍ ക്ലബ് മാനേജ്മെന്റിനോട് സിമിയോണി ആവശ്യപ്പെട്ട് കഴിഞ്ഞിരിക്കുന്നതായി എൽ നാഷണൽ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.