ലോകകപ്പിലെ ഓരോ സ്ഥാനക്കാരും നേടിയ സമ്മാനത്തുകകൾ അറിയാം.!
അങ്ങനെ ഒരു മാസം നീണ്ടുനിന്ന ഫുട്ബോൾ മാമാങ്കത്തിന് അർജൻ്റീനയുടെ തേരോട്ടത്തോടെ അവസാനമായിരിക്കുകയാണ്. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ അരങ്ങേറിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ കീഴടക്കിയാണ് ലയണൽ മെസ്സിയും സംഘവും ലോകകപ്പ് എന്ന കനകകിരീടം സ്വന്തമാക്കിയത്. എന്തായാലും ഖത്തറിൽ ഓരോ ടീമുകളും സ്വന്തമാക്കിയ സമ്മാനത്തുകകൾ നമുക്കൊന്ന് പരിശോധിക്കാം;
•കിരീട ജേതാക്കൾ: അർജൻ്റീന (സമ്മാനത്തുക: 347 കോടി രൂപ)
•രണ്ടാം സ്ഥാനക്കാർ: ഫ്രാൻസ് (സമ്മാനത്തുക: 248 കോടി രൂപ)
•മൂന്നാം സ്ഥാനക്കാർ: ക്രൊയേഷ്യ (സമ്മാനത്തുക: 223 കോടി രൂപ)
•നാലാം സ്ഥാനക്കാർ: മൊറോക്കോ (സമ്മാനത്തുക: 206 കോടി രൂപ)
•ക്വാർട്ടർ ഫൈനലിൽ പുറത്തായ ടീമുകൾ: ബ്രസീൽ, പോർച്ചുഗൽ, നെതർലൻഡ്സ്, ഇംഗ്ലണ്ട് (സമ്മാനത്തുക: 140 കോടി രൂപ)
•പ്രീക്വാർട്ടറിൽ പുറത്തായ ടീമുകൾ: സ്പെയിൻ, സ്വിറ്റ്സർലൻഡ്, പോളണ്ട്, യു.എസ്.എ, സെനഗൽ, സൗത്ത് കൊറിയ, ജപ്പാൻ, ഓസ്ട്രേലിയ (സമ്മാനത്തുക: 107 കോടി രൂപ)
•ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായ ടീമുകൾ: ജർമനി, ഉറുഗ്വായ്, ബെൽജിയം, ഡെന്മാർക്ക്, ഇക്വഡോർ, മെക്സിക്കോ, വെയിൽസ്, ഖത്തർ, സൗദി അറേബ്യ, ടുണീഷ്യ, കോസ്റ്റാറിക്ക, കാനഡ, സെർബിയ, കാമറൂൺ, ഘാന, ഇറാൻ (സമ്മാനത്തുക: 74 കോടി രൂപ)
ഇതാണ് ഖത്തറിൽ സമ്മാനത്തുകയായി ഓരോ ടീമുകളും സ്വന്തമാക്കിയിട്ടുള്ളത്. ലോകകപ്പിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഖത്തറിൽ നൽകിയത്.