ജനുവരിയില്‍ ബാഴ്സയുമായി ഒരു പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാന്‍ കാന്റെ ആഗ്രഹിക്കുന്നു
ചെൽസി മിഡ്ഫീൽഡർ എൻ ഗോളോ കാന്റെ ജനുവരിയിൽ ബാഴ്സലോണയുമായി പ്രീ-കരാർ ഒപ്പിടുന്നത് ലക്ഷ്യം വെച്ച് നീക്കങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.31-കാരനായ താരത്തിന്റെ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ കരാർ അടുത്ത ജൂണിൽ അവസാനിക്കും.ചെല്‍സിയിലെ പൊറുതി അവസാനിപിച്ച് തന്റെ കരിയറില്‍ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പോകാന്‍ ചെല്‍സി താരം ആഗ്രഹിക്കുന്നു.
2022-23 കാമ്പെയ്നിനിടെ ചെൽസിക്കായി കാന്റെ മൂന്ന് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. മിഡ്ഫീൽഡർ ഒക്ടോബർ പകുതിയോടെ ഹാംസ്ട്രിംഗ് ഓപ്പറേഷന് വിധേയനായത് ലണ്ടന്‍ ക്ലബിന് വലിയൊരു തിരിച്ചടിയായി.ഫ്രഞ്ചുകാരൻ ഫെബ്രുവരി വരെ കളത്തിൽ തിരിച്ചെത്താൻ സാധ്യതയില്ല.താരത്തിനു ഒരു കരാര്‍ നല്കി ടീമില്‍ തുടരുന്നതിന് സഹായിക്കാന്‍ ചെല്‍സിക്ക് താല്പര്യമില്ല.സ്പോർട് പറയുന്നതനുസരിച്ച്, ജനുവരിയിൽ ബാഴ്സലോണയിൽ ഒരു പ്രീ-കോൺട്രാക്റ്റ് ഒപ്പിടുക എന്നത് ആണത്രേ ഇപ്പോഴത്തെ കാന്റെയുടെ ലക്ഷ്യം.എന്നാല്‍ ബാഴ്സലോണ ഇപ്പോഴും താരത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം എടുത്തിട്ടില്ല.സ്പാനിഷ് താരമായ ബുസ്ക്കറ്റ്സിന്റെ വിടവാങ്ങല്‍ ഈ സീസണിന്റെ അവസാനത്തോടെ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ഒരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡറേ വാങ്ങാന്‍ ബാഴ്സ ലക്ഷ്യം ഇടുന്നുണ്ട്.