ജനുവരിയിൽ ലിവർപൂളിൽ നിന്ന് പുറത്തുപോകുമെന്നുള്ള വാര്‍ത്ത തീര്‍ത്തും തെറ്റ് ആണെന്ന് ആര്‍തറിന്റെ ഏജന്റ്
ജനുവരിയിൽ ബ്രസീലിയൻ മിഡ്ഫീൽഡർ യുവന്റസിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത ലിവർപൂൾ വായ്പയില്‍ കളിക്കുന്ന ആർതറിന്റെ ഏജന്റ് തള്ളിക്കളഞ്ഞു.2023 ല്‍ വാങ്ങാനുള്ള ഓപ്ഷനോടെ ഒരു സീസൺ ലോണിൽ ആൻഫീൽഡിൽ എത്തിയ ആർതറിന് ലിവര്‍പൂളില്‍ വിചാരിച്ച ഒരു തുടക്കം അല്ല ലഭിച്ചിരിക്കുന്നത്.മുൻ ബാഴ്സലോണ താരം ആന്‍ഫീല്‍ഡില്‍ മാച്ച് ഫിറ്റ്നസ് നേടുന്നതിന് തന്നെ വളരെ ഏറെ പാടുപ്പെട്ടു.
ആർതർ പിന്നീട് EFL ട്രോഫിയിലും പ്രീമിയർ ലീഗ് 2 ലും ലിവർപൂളിന്റെ അണ്ടർ-21 ടീമിന് വേണ്ടി കളിച്ചിരുന്നു.അതേസമയം എവർട്ടൺ, ബ്രൈറ്റൺ & ഹോവ് ആൽബിയോൺ എന്നിവര്‍ക്കെതിരെയുള്ള മത്സരത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം ബെഞ്ചില്‍ ആയിരുന്നു. താരത്തിനെ ഈ വിന്റര്‍ സീസണോടെ തന്നെ യുവേയിലേക്ക് ലിവര്‍പൂള്‍ മടക്കി വിടാന്‍ സാധ്യതയുണ്ട് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.എന്നാല്‍ ബ്രസീലിയന്‍ താരത്തിന്റെ ഏജന്റ് ഫെഡറിക്കോ പാസ്റ്റോറെല്ലോ ആര്‍തര്‍ ലിവര്‍പൂളില്‍ തന്നെ നില്ക്കും എന്നും അദ്ധേഹത്തിന്റെ പൂര്‍ണ ശ്രദ്ധ ലിവര്‍പൂളിനു വേണ്ടി കരിയര്‍ നല്‍കുന്നതിലും ആണ് എന്നും രേഖപ്പെടുത്തി.