അന്താരാക്ഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബെൻസീമ.!
ഖത്തർ ലോകകപ്പിന് കൊടിയിറങ്ങിയതിന് പിന്നാലെ അന്താരാക്ഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രാൻസിൻ്റെ മുന്നേറ്റനിര താരമായ കരീം ബെൻസീമ. ഫ്രാൻസിൻ്റെ ലോകകപ്പ് സ്ക്വാഡിൽ ബെൻസീമ ഇടം നേടിയിരുന്നെങ്കിലും പരിക്ക് മൂലം താരത്തിന് ലോകകപ്പ് നഷ്ടമാകുകയായിരുന്നു. അർജൻ്റീനയുമായി നടന്ന കലാശപ്പോരാട്ടത്തിൽ ഫ്രാൻസിന് കിരീടം നഷ്ടമാകുകയും ചെയ്തു. അതിന് പിന്നാലെയാണ് ഇപ്പോൾ താരത്തിൻ്റെ ഈയൊരു വിരമിക്കൽ പ്രഖ്യാപനം എത്തിയിരിക്കുന്നത്.
നിലവിലെ ബാലൺ ഡിയോർ ജേതാവായ ബെൻസീമ 2007ലാണ് ഫ്രഞ്ച് ദേശീയ ടീമിനായി അരങ്ങേറിയത്. ഈയൊരു കാലയളവിൽ താരം ഇതുവരെ 97 മത്സരങ്ങളിൽ ടീമിനായി ബൂട്ടുകെട്ടി. അതിൽ നിന്നും 37 ഗോളുകൾ നേടുവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2021ലെ യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസിനൊപ്പം മുത്തമിടുവാൻ കഴിഞ്ഞതാണ് ബെൻസിയുടെ ഫ്രഞ്ച് കരിയറിലെ ഏറ്റവും മികച്ച മുഹൂർത്തം.
എമ്പാപ്പെ, എൻകുങ്കു, തുറാം, മുവാനി തുടങ്ങിയ യുവതാരങ്ങൾ ടീമിൽ ഉള്ളതുകൊണ്ട് തന്നെ ഭാവിയിൽ അവസരങ്ങൾ കുറഞ്ഞേക്കാം എന്ന കാരണം കൊണ്ടാവാം ചിലപ്പോൾ 35 വയസുകാരനായ ബെൻസീമ ഇങ്ങനൊരു തീരുമാനം കൈക്കൊണ്ടത്.