ലോകകപ്പ് ജേതാവ് എന്ന തിളക്കത്തോടെ ഇനിയും അർജൻ്റൈൻ ജേഴ്സിയിൽ കളിക്കണം: മെസ്സി.!
ലോകകപ്പ് വിജയത്തിന് പിന്നാലെ തന്നെ തൻ്റെ വിരമിക്കൽ ഉടനെയുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സാക്ഷാൽ ലയണൽ മെസ്സി. ഇത് തൻ്റെ അവസാന ലോകകപ്പ് ആണെന്ന് താരം മുമ്പ്തന്നെ വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോൾ ഉടനെയൊന്നും താൻ അന്താരാക്ഷ്ട്ര ഫുട്ബോളിനോട് വിടപറയില്ലെന്ന് ആണ് താരം പറഞ്ഞുവെക്കുന്നത്. ലോകകപ്പ് ജേതാവ് എന്ന പ്രൗഢിയിൽ ഇനിയും അർജൻ്റൈൻ ജേഴ്സിയിൽ കളിക്കണം എന്നാണ് സൂപ്പർതാരം വ്യക്തമാക്കിയത്. വിരമിക്കൽ ഉടനെ ഉണ്ടാകില്ലെന്ന് പറഞ്ഞെങ്കിൽ പോലും അടുത്തൊരു ലോകകപ്പ് വരെ താരം ടീമിൽ ഉണ്ടാകുമോ എന്നത് വ്യക്തമല്ല. എന്തായാലും ഇനിയും ഉയരങ്ങൾ കീഴടക്കാൻ അയാൾക്ക് സാധിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.