ഖത്തറിൽ റെക്കോർഡുകൾ വാരിക്കൂട്ടി ലയണൽ മെസ്സി.!
35ആം വയസിൽ ലോകകപ്പിൽ മുത്തമിട്ടതിന് പിന്നാലെ ഒരുപിടി റെക്കോർഡുകൾ കൂടി വാരിക്കൂട്ടിയിരിക്കുകയാണ് മെസ്സി. ഖത്തറിൻ്റെ മണ്ണിൽ ലോകകപ്പിൻ്റെ ചരിത്രം തന്നെ തിരുത്തിക്കുറിക്കാൻ മെസ്സിക്ക് കഴിഞ്ഞു. ഏതൊക്കെയാണ് ആ റെക്കോർഡുകൾ എന്ന് നമുക്കൊന്ന് പരിശോധിക്കാം;
• ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങളിൽ കളിച്ച താരം. ജർമനിയുടെ ലോതർ മത്തേയൂസിനെയാണ് മെസ്സി മറികടന്നത്.
• ലോകകപ്പ് ചരിത്രത്തിൽ കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരം.
• ലോകകപ്പിൽ ഒന്നിൽ കൂടുതൽ തവണ ഗോൾഡൻ ബോൾ അവാർഡ് സ്വന്തമാക്കിയ ഏകതാരം (2014, 2022).
• ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ ഉള്ള താരം (ഗോൾ+അസിസ്റ്റ്).
• ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചിട്ടുള്ള താരം.
•ഇതിനെല്ലാം പുറമെ ലോകകപ്പ് ചരിത്രത്തിൽ എല്ലാ ഘട്ടങ്ങളിലും ഗോൾ നേടിയ ഏകതാരവും ലയണൽ മെസ്സിയാണ്. ഗ്രൂപ്പ്സ്റ്റേജ്, പ്രീക്വാർട്ടർ, ക്വാർട്ടർഫൈനൽ, സെമിഫൈനൽ, ഫൈനൽ തുടങ്ങി എല്ലാ സ്റ്റേജിലും ഗോൾ നേടുവാൻ മെസ്സിക്ക് സാധിച്ചു. ഒരു ലോകകപ്പിൽ തന്നെ എല്ലാ ഘട്ടത്തിലും ഗോൾ നേടുന്ന ചരിത്രത്തിലെ ഏകതാരമാണ് മെസ്സി.
അങ്ങനെ ലോകകപ്പ് കിരീടം കൂടി നേടിയതോടെ അയാളുടെ ഫുട്ബോൾ ജീവിതം പൂർണമായിരിക്കുകയാണ്. ഇനി ഒന്നുംതന്നെ നേടുവാനുമില്ല.. തെളിയിക്കാനുമില്ല.. എന്തായിരുന്നോ ആവശ്യം, അതും നേടി കഴിഞ്ഞു. ഇനിയൊരു G.O.A.T സംവാദത്തിൻ്റെ ആവശ്യമില്ലെന്ന് നമുക്ക് നിസംശയം പറയാൻ കഴിയും. ഒരുപക്ഷേ നാളെയൊരിക്കൽ “മെസ്സിക്ക് മുമ്പും, മെസ്സിക്ക് ശേഷവും” എന്നിങ്ങനെ ഫുട്ബോൾ കാലഘട്ടത്തെ തരംതിരിച്ചാലും അത്ഭുതപ്പെടാനില്ല.