റോമയുടെ ക്രിസ് സ്മാളിങ്ങിനെ ടീമിലേക്ക് എത്തിക്കാന്‍ ഒരുങ്ങി ടോട്ടന്‍ഹാം
റോമ ഡിഫൻഡർ ക്രിസ് സ്മാലിംഗിനെ സൈൻ ചെയ്യാൻ ടോട്ടൻഹാം ഹോട്സ്പറിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.2020 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഇറ്റാലിയൻ ക്ലബ്ബിൽ ചേർന്നതിനുശേഷം താരത്തിനു തന്‍റെ കരിയര്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞു.താരം 117 മത്സരങ്ങൾ കളിച്ച് 10 ഗോളുകളും നാല് അസിസ്റ്റുകളും സംഭാവന ചെയ്തു.ഈ വര്‍ഷത്തില്‍ റോമയുടെ 21 മത്സരങ്ങളിൽ 19 മത്സരങ്ങളും കളിച്ച അദ്ദേഹത്തിന്റെ കരാര്‍ ഈ സീസണോടെ അവസാനിക്കും.
ജോസ് മൗറീഞ്ഞോയുടെ ടീമിനൊപ്പം തുടരാൻ സ്മാളിംഗിന് താൽപ്പര്യമുണ്ട് എങ്കിലും റോമ അദ്ദേഹത്തിന് ഒരു പുതിയ കരാർ നൽകുമോ എന്നത് നിലവിൽ വ്യക്തമല്ല.അന്റോണിയോ കോണ്ടെ പ്രതിരോധം ശക്തിപ്പെടുത്താൻ നോക്കുന്നതിനാൽ നിലവാരമുള്ള സെന്റര്‍ ബാക്കുകളെ സൈന്‍ ചെയ്യാന്‍ ടോട്ടന്‍ഹാം ലക്ഷ്യം വെക്കുന്നുണ്ട്.സ്മാളിംഗ് റോമ വിടുകയാണെങ്കിൽ താരത്തിന്‍റെ ഒപ്പ് നേടുന്നതിന് വേണ്ടി ടോട്ടന്‍ഹാമിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇന്റർ മിലാനും യുവന്റസും മത്സരരംഗത്ത് ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.






































