ബ്രസീൽ മാനേജർ ഷോർട്ട്ലിസ്റ്റിലേക്ക് സിനദീൻ സിദാനും
സിനദിൻ സിദാൻ ദേശീയ ടീമിന്റെ മാനേജരാക്കാൻ ബ്രസീലിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.2022 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിന്റെ തോൽവിക്ക് ശേഷം ടിറ്റെ തന്റെ റോള്‍ ഉപേക്ഷിച്ചിരുന്നു.ഇപ്പോള്‍ സൗത്ത് അമേരിക്കക്കാർ ഇപ്പോൾ പുതിയ പരിശീലകനെ തിരയുകയാണ്.അന്‍സലോട്ടി,പെപ് ഗാര്‍ഡിയോള എന്നിവര്‍ സാധ്യത ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ഇപ്പോള്‍ ഇതാ സിദാനും.
2021 ൽ റയൽ മാഡ്രിഡ് വിട്ടതിനുശേഷം ഏതു കോച്ചിങ്ങ് റോളും സിദാന് ഏറ്റെടുത്തിട്ടില്ല.ഒരു കാലത്ത് പിഎസ്ജിയേ നയിക്കാന്‍ അദ്ദേഹം വരും എന്ന് വാര്‍ത്ത കേട്ടിരുന്നു എങ്കിലും അദ്ദേഹം നേരിട്ടെത്തി അതെല്ലാം വെറും അഭ്യൂഹങ്ങള്‍ ആണ് എന്ന് വെളിപ്പെടുത്തിയിരുന്നു.ഫ്രഞ്ച് നാഷണല്‍ ടീമിനെ അദ്ദേഹത്തിന് നയിക്കാന്‍ താല്പര്യം ഉണ്ട് എന്നൊരു വാര്‍ത്ത ഉണ്ടായിരുന്നു എങ്കിലും ദിദിയർ ദെഷാംപ്സ് യൂറോ 2024 വരെ ഫ്രഞ്ച് ടീമിന്റെ മാനേജര്‍ റോളിൽ തുടരുമെന്ന് വാര്‍ത്ത വന്നിരുന്നു.