സമകാലിക ഫുട്ബോളിലെ മഹാരഥൻമാർ..
നേർക്കു നേർ വരുമ്പോൾ ഒരേയൊരാൾ അവശേഷിക്കും എന്നത് മാത്രമാകും അന്തിമഫലത്തിലെ നിരാശ.
അവസാന 2 ലോകകപ്പിലെ ഗോൾഡൻ ബോൾ ജേതാക്കൾ, അവരുടെ ടീമിനെ ചുമലിലേറ്റി ഫൈനലിലെത്തിച്ചവർ.ഒടുവിൽ കണ്ണീരണിയേണ്ടി വന്നവർ .
സെമി കടമ്പ ആരു കടന്നാലും കഴിഞ്ഞ തവണകളിലെ നിരാശ ഫൈനലിൽ മറകടക്കാൻ ഒരാൾക്കെങ്കിലും പറ്റട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു.
ടീം കിരീടം നേടിയാൽ ഇരുവരെയും കാത്തിരിക്കുന്നത് ലോകകപ്പിൻ്റെ ചരിത്രത്തിൽ 2 ഗോൾഡൻ ബോൾ ബഹുമതി നേടിയ ഒരേയൊരാൾ എന്ന ബഹുമതി ആയിരിക്കും …