ഒന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ത്രില്ലിംഗ് വിജയം നേടി ബംഗ്ലാദേശ്
ബംഗ്ലാദേശിന്റെ അവസാന വിക്കറ്റ് ജോഡികളായ മെഹിദി ഹസൻ മിറാജ്-മുസ്തഫിസുർ റഹ്മാൻ സഖ്യത്തിന്‍റെ 51 റൺസിന്റെ ത്രസിപ്പിക്കുന്ന കൂട്ടുകെട്ടില്‍ ഞായറാഴ്ച മിർപൂരിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ ഒരു വിക്കറ്റിന് ബംഗ്ലാദേശിനെതിരെ തോല്‍വി നേരിട്ടിരിക്കുന്നു.41.2 ഓവറിൽ 186 റൺസിന് ഓൾഔട്ടായ ഇന്ത്യ മറ്റൊരു മോശം ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ ആദ്യ നാല്പത് ഓവറിനിടെ ബംഗ്ലാദേശിനെ ഒന്‍പതു വിക്കറ്റ് നഷ്ട്ടത്തില്‍ 136 എന്ന നിലയിൽ എത്തിക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞു.
എന്നാല്‍ അവസാന വിക്കറ്റില്‍ മെഹിദി ഹസൻ മിറാജ്-മുസ്തഫിസുർ റഹ്മാൻ എന്നിവരുടെ കൂട്ടുകെട്ട് പൊളിക്കാന്‍ കഴിയാത്തത് ഇന്ത്യക്ക് തിരിച്ചടിയായി.ടോസ് നേടി ബാറ്റിങ്ങിന് പറഞ്ഞയച്ച ബംഗ്ലാദേശ് തുടക്കം മുതല്‍ക്ക് തന്നെ വിക്കറ്റുകള്‍ നേടി ഇന്ത്യന്‍ നിരയെ സമ്മര്‍ദത്തില്‍ ആഴ്ത്തി.70 പന്തിൽ 73 റണ്‍സ് നേടിയ കെഎല്‍ രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.അഞ്ച് വിക്കറ്റ് നേടി ഇന്ത്യയെ 200 റണ്‍സിനുള്ളില്‍ ഒതുക്കുന്നതില്‍ സ്പിന്നർ ഷാക്കിബ് അൽ ഹസന്‍ പ്രധാന പങ്കു വഹിച്ചു.ഇന്ത്യക്ക് വേണ്ടി സിറാജ്,കുല്‍ദീപ് സെന്‍,വാഷിങ്ങ്ട്ടന്‍ സുന്ദര്‍ എന്നിവര്‍ മികച്ച ബോളിങ്ങ് ഫിഗര്‍ കാഴ്ച്ചവെച്ചു.ഡിസംബര്‍ ഏഴിന് ഷേർ-ഇ-ബംഗ്ലാ സ്റ്റേഡിയതില്‍ വെച്ചാണ് രണ്ടാം മത്സരം.