ബെൽജിയം ജേഴ്സിയോട് വിട പറയാന്‍ ഒരുങ്ങി ഈഡൻ ഹസാർഡ്
ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് ശേഷം ബെൽജിയം ദേശീയ ടീമിൽ നിന്ന് വിരമിക്കുന്ന കാര്യം ഈഡൻ ഹസാർഡ് പരിഗണിക്കുന്നതായി റിപ്പോർട്ട്.ഗ്രൂപ്പ് എഫിൽ മൊറോക്കോയ്ക്കും ക്രൊയേഷ്യയ്ക്കും പിന്നിലായി ഫിനിഷ് ചെയ്ത റെഡ് ഡെവിൾസിന് വേണ്ടി ഒന്നും തന്നെ ചെയ്യാന്‍ ഹസാര്‍ഡിന് കഴിഞ്ഞില്ല.ബെൽജിയൻ ദിന പത്രമായ എച്ച്എൽഎൻ പറയുന്നതനുസരിച്ച്, വിംഗർ തന്റെ അന്താരാഷ്ട്ര ഭാവിയെക്കുറിച്ച് വരും ദിവസങ്ങളിൽ തീരുമാനമെടുക്കും.
31-കാരനായ അദ്ദേഹം തന്റെ രാജ്യത്തിനായി 126 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, കൂടാതെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ 33 ഗോളുകളുമായി രണ്ടാം സ്ഥാനത്താണ്.ലുക്കാക്കുവാണ് ഒന്നാം സ്ഥാനത്.ജനുവരി ട്രാൻസ്ഫർ വിൻഡോയില്‍ താരം റയല്‍ മാഡ്രിഡ് വിടുമെന്നും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.മുൻ ചെൽസി വിംഗർ ലോകകപ്പിന് മുന്നോടിയായി ടീമിനായി ആറ് മത്സരങ്ങളിൽ മാത്രമാണ് കളിച്ചിട്ടുള്ളത്.