Cricket Cricket-International Top News

അരങ്ങേറ്റ മത്സരത്തിൽ മോശം റെക്കോര്‍ഡുകളില്‍ ഒന്ന് സ്വന്തമാക്കി സഹിദ് മഹ്മൂദ്

December 2, 2022

author:

അരങ്ങേറ്റ മത്സരത്തിൽ മോശം റെക്കോര്‍ഡുകളില്‍ ഒന്ന് സ്വന്തമാക്കി സഹിദ് മഹ്മൂദ്

അരങ്ങേറ്റ മത്സരത്തിൽ ടെസ്റ്റ് ക്രിക്കറ്റിലെ മോശം റെക്കോര്‍ഡുകളില്‍ ഒന്ന് സ്വന്തമാക്കി പാകിസ്ഥാൻ താരം സഹിദ് മഹ്മൂദ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് താരത്തിനെ തേടി മോശം റെക്കോർഡ് എത്തിയത്.

അരങ്ങേറ്റക്കാരന്‍ സഹിദ് മഹ്മൂദ് പാകിസ്ഥാനായി നാല് വിക്കറ്റ് നേടിയിരുന്നു. എന്നാല്‍ 33 ഓവറില്‍ 235 വിക്കറ്റ് വിട്ടുകൊടുക്കുകയുണ്ടായി. റണ്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ താരം ‘ഇരട്ട സെഞ്ചുറി’ നേടി. ഒരോവറില്‍ 7.10 റണ്‍സ് എന്ന നിലയിലാണ് താരം റണ്‍സ് വിട്ടുകൊടുത്തത്. സഹിദിന്റെ ഒരോവറില്‍ 27 റണ്‍സ് ബ്രൂക്ക് അടിച്ചെടിരുന്നു. രണ്ട് സിക്‌സും മൂന്ന് ഫോറും അതിലുണ്ടായിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇത്രയും റണ്‍സ് മറ്റൊരു താരവും വിട്ടുകൊടുത്തിട്ടില്ല.

ഇക്കാര്യത്തില്‍ മുന്‍ ശ്രീലങ്കന്‍ താരം സുരജ് റണ്‍ദിവാണ് രണ്ടാം സ്ഥാനത്ത്. 2010ല്‍ ഇന്ത്യക്കെതിരെ കൊളംബോയില്‍ നടന്ന അരങ്ങേറ്റ മത്സരത്തില്‍ 222 റണ്‍സാണ് രണ്‍ദിവ് വിട്ടുകൊടുത്തത്. രണ്ട് വിക്കറ്റാണ് താരത്തിന് വീഴ്ത്താനായത്. ഓസ്‌ട്രേലിയയുടെ ജേസണ്‍ ക്രേസ മൂന്നാമതാണ്. 2008ല്‍ നാഗ്പൂരില്‍ ഇന്ത്യക്കെതിരെ 215 റണ്‍സ് വിട്ടുകൊടുത്തിരുന്നു മുന്‍ ഓസീസ് താരം.

Leave a comment