Cricket Cricket-International IPL IPL-Team Top News

ഐപിഎല്ലില്‍ നിന്ന് വിരമിച്ച് ഡ്വയിന്‍ ബ്രാവോ

December 2, 2022

author:

ഐപിഎല്ലില്‍ നിന്ന് വിരമിച്ച് ഡ്വയിന്‍ ബ്രാവോ

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഇതിഹാസ താരങ്ങളിലൊരാളായ ഡ്വയിന്‍ ബ്രാവോ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. അടുത്ത സീസണിലേക്കുള്ള താരലേലത്തിനായി രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ പട്ടികയില്‍ ബ്രാവോയുടെ പേരില്ല. താന്‍ ഐപിഎല്ലില്‍ നിന്ന് വിരമിക്കുകയാമെന്ന് ബ്രാവോ വ്യക്തമാക്കി.

ഐപിഎല്ലില്‍ നിന്ന് വിരമിച്ചാലും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ബൗളിംഗ് പരിശീലകനായി ടീമിനൊപ്പം തുടരാനാണ് ബ്രാവോയുടെ തീരുമാനം. ചെന്നൈയുടെ ബൗളിംഗ് പരിശീലകനായിരുന്ന ലക്ഷ്മിപതി ബാലാജി ഒരു സീസണിലേക്ക് വിശ്രമം എടുക്കുന്നതിനാലാണ് ബ്രാവോ പകരം ബൗളിംഗ് പരിശീലകനാകുന്നത്.

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ് ബ്രാവോ. 161 മത്സരങ്ങളില്‍ 183 വിക്കറ്റുകളാണ് ബ്രാവോയുടെ പേരിലുള്ളത്. 2011ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഭാഗമായ ബ്രാവോ ചെന്നൈയുടെ മൂന്ന് കിരീട നേട്ടങ്ങളിലും പങ്കാളിയായി. ഡ്വെയ്ന്‍ ബ്രാവോക്ക് പുറമെ , റോബിന്‍ ഉത്തപ്പ, ആദം മില്‍നെ, ഹരി നിശാന്ത്, ക്രിസ് ജോർദാന്‍, ഭഗത് വർമ്മ, കെ എം ആസിഫ്, നാരായന്‍ ജഗദീശന്‍ എന്നിവരെ മിനി താരലേലത്തിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സ് കൈവിട്ടിരുന്നു.

Leave a comment