Cricket Cricket-International Top News

റെയ്‌നയുടെ റെക്കോർഡ് ഇനി പഴങ്കഥ, ഈ നേട്ടം ഇനി വാഷിംഗ്ടൺ സുന്ദറിന്റെ പേരിൽ

November 25, 2022

author:

റെയ്‌നയുടെ റെക്കോർഡ് ഇനി പഴങ്കഥ, ഈ നേട്ടം ഇനി വാഷിംഗ്ടൺ സുന്ദറിന്റെ പേരിൽ

ന്യൂസിലൻഡ് മണ്ണിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ 30-ൽ അധികം സ്‌കോർ എന്ന നേട്ടം കൈവരിച്ച് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ. 211.11 സ്‌ട്രൈക്ക് റേറ്റിൽ സുരേഷ് റെയ്‌ന 2009-ൽ ബ്ലാക്ക് ക്യാപ്‌സിനെതിരെ 18 പന്തിൽ 38* റൺസ് നേടിയ ഇന്നിംഗ്‌സാണ് സുന്ദർ തിരുത്തി കുറിച്ചത്.

ഇന്ന് ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ സുന്ദർ 231.25 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് റെയ്‌നയെ മറികടന്നത് എന്നതും മാറ്റേകുന്ന കാര്യമാണ്. കിവീസിനെതിരെ 50 ഓവറിൽ 306 റൺസ് നേടാൻ ടീം ഇന്ത്യയെ സഹായിച്ചതും ഈ 23 കാരന്റെ ഗംഭീര ഇന്നിംഗ്‌സാണ്.

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 307 റണ്‍സിന്‍റെ വിജയലക്ഷ്യം ന്യൂസിലന്‍ഡ് 47.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു. 104 പന്തില്‍ 145 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ടോം ലാഥമാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. നായകന്‍ കെയ്ന്‍ വില്യംസണ്‍ 98 പന്തില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ച ഉമ്രാന്‍ മാലിക് രണ്ട് വിക്കറ്റെടുത്തു.

Leave a comment