ആദ്യ അങ്കത്തിനായി ഡെന്മാർക്ക്; എതിരാളികൾ ടുണീഷ്യ.!
ഖത്തർ ലോകകപ്പിലെ ആദ്യ അങ്കത്തിനായി ഡെന്മാർക്ക് ഇന്ന് ഇറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 6.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ ടുണീഷ്യയാണ് ഡാനിഷ് പടയുടെ എതിരാളികൾ. അൽ റയ്യാനിലെ എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഫിഫ റാങ്കിംഗിൽ 10ആം സ്ഥാനത്തുള്ള ഡെന്മാർക്കിനെ സമ്പന്ധിച്ചിടത്തോളം ടുണീഷ്യ വലിയ എതിരാളികൾ അല്ല. ഞൊടിയിടയിൽ എതിരാളികളെ വീഴ്ത്തുന്ന തരത്തിലുള്ള വേഗത്തിലുള്ള ആക്രമണങ്ങൾ ആണ് ഡെന്മാർക്കിൻ്റെ കരുത്ത്. ക്രിസ്റ്റ്യൻ എറിക്സൺ, ആന്ദ്രേയാസ് ക്രിസ്റ്റ്യൻസൺ, കാസ്പർ ഷ്മൈക്കൽ, മികേൽ ഡംസ്ഗാർഡ്, കാസ്പർ ഡോൾബർഗ്, പിയറെ ഹോജ്ബർഗ്, സ്കൊവ് ഓൾസെൻ തുടങ്ങിയ യൂറോപ്യൻ ലീഗുകളിൽ കഴിവ് തെളിയിച്ച ഒരുപിടി താരങ്ങളുമായാണ് ഡെന്മാർക്ക് ലോകകപ്പിനായി ഖത്തറിൽ എത്തിയിരിക്കുന്നത്.
ഫ്രാൻസ് ഉൾപ്പെടുന്ന ഗ്രൂപ്പിൽ ആയത് കൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ അവർക്ക് വിജയം അനിവാര്യമാണ്. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.






































