ഗ്രൂപ്പ് ബിയിൽ യു.എസ്.എയെ സമനിലയിൽ പിടിച്ച് വെയിൽസ്.!
ലോകകപ്പിൽ തുല്യശക്തികൾ തമ്മിൽ പോരടിച്ച മത്സരത്തിൽ യു.എസ്.എയ്ക്കെതിരെ വെയിൽസിന് സമനില. ഈ ലോകകപ്പിലെ ആദ്യ സമനിലയാണിത്. അൽ റയ്യാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ടീമുകൾ വീതമാണ് നേടിയത്. ആദ്യ പകുതിയുടെ 36ആം മിനിറ്റിൽ യു.എസ്.എയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ക്യാപ്റ്റൻ ക്രിസ്റ്റ്യൻ പുലിസിച്ചിൻ്റെ പാസിൽ നിന്നും യുവതാരം തിമോത്തി വിയയാണ് വലകുലുക്കിയത്. അങ്ങനെ കളി യു.എസിൻ്റെ കയ്യിലായി. ഈയൊരു ഗോളിന് യു.എസ് മത്സരം വിജയിക്കുമെന്ന് തന്നെ കരുതിയതാണ്.
എന്നാൽ നിശ്ചിത സമയം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ വെയിൽസ് തിരിച്ചടിച്ചു. 82ആം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് ക്യാപ്റ്റൻ ഗരേത് ബെയ്ലാണ് വെയിൽസിന് സമനില ഗോൾ നേടിക്കൊടുത്തത്. ബെയിലിലെ സിമ്മർമാൻ ബോക്സിൽ വീഴ്ത്തിയതിനാണ് റഫറി പെനൽറ്റി വിധിച്ചത്. അതോടെ അമേരിക്ക വിജയിച്ചെന്നു കരുതിയ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. കൂടുതൽ പന്തടക്കം യു.എസിന് ആയിരുന്നെങ്കിലും ആക്രമണത്തിൽ അല്പം മുന്നിൽ വെയിൽസ് ആയിരുന്നു. എന്തായാലും ഓരോ പോയിൻ്റുകൾ പങ്കിട്ടുകൊണ്ട് ഇരുവരും മത്സരം അവസാനിപ്പിച്ചു. ഇറാനെ തകർത്ത ഇംഗ്ലണ്ട് ആണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.