സെനഗലിന്റെ പോരാട്ടവീര്യത്തെ മറികടന്ന് ഡച്ച്പടയോട്ടം
ഖത്തർ ലോകകപ്പിലെ ആദ്യ സമനില പ്രതീക്ഷിച്ചിരുന്ന ആരാധകർക്കു മുന്നിൽ വിജയക്കൊടി പാറിച്ച് നെതർലൻസ്. അവസാന വിസിലിനോടടുത്ത് രണ്ട് ഗോള്‍ വലയിലാക്കിയാണ് സെനഗലിന്റെ പോരാട്ട വീര്യത്തെ ഡച്ചപട മറികടന്നത്. മത്സരത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കി കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്തിയത് സെനഗൽ ആയിരുന്നെങ്കിലും സാദിനോ മാനേ എന്ന അവരുടെ ഇതിഹാസത്തിന്റെ അഭാവം കളത്തിൽ പ്രകടമായിരുന്നു.
സമനിലയായേക്കുമെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 84-ാം മിനിറ്റിലാണ് കോഡി ഗാപ്കോ നെതർലൻഡിന് ലീഡ് നൽകിയത്. പിന്നാലെ ഇഞ്ചുറി ടൈമിൽ ഡേവി ക്ലാസൻ (90+9) ഡച്ച് ടീമിന്റെ വിജയം ഉറപ്പിച്ച് ഗോൾ നേടി. ഇതോടെ, ഗ്രൂപ്പ് എയിൽ മൂന്നു പോയിന്റുമായി ഇക്വഡോറിനു പിന്നിൽ നെതർലൻഡ്സ് രണ്ടാമതെത്തി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ, പോസ്റ്റിനു മുന്നിൽ പാഴാക്കിയ സുവർണാവസരങ്ങൾ നെതർലൻഡ്സിനെ തിരിച്ചടിക്കുമെന്നായിരുന്നു വിലയിരുത്തൽ.
സൂപ്പർ താരം സാദിയോ മാനെയുടെ അഭാവത്തിലും സെനഗൽ നെതർലൻഡ്സിനെ ഒപ്പത്തിനൊപ്പം പിടിച്ചതുമാണ്. എങ്കിലും യൂറോപ്യന്‍ കരുത്തര്‍ക്കെതിരെ ആക്രമണം അഴിച്ചു വിടുക എന്ന ഉദ്ദേശത്തോടെയാണ് സെനഗല്‍ കളത്തില്‍ ഇറങ്ങിയതെന്ന് തുടക്കത്തിലുള്ള നീക്കങ്ങള്‍ വ്യക്തമാക്കി. ഫിനിഷിംഗിലെ മാന്ത്രികത കൂടിയുണ്ടായിരുന്നുവെങ്കിൽ മത്സരഫലം ആഫ്രിക്കൻ ടീമിന് ഒപ്പം നിന്നാനെ.






































