കല്യുഷ്ണി ഒഴികെയുള്ള വിദേശ താരങ്ങൾ വീട്ടിലേക്ക് മടങ്ങും.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ വരുന്ന വാരം കേരള ബ്ലാസ്റ്റേഴ്സിന് മത്സരമില്ല. അതുകൊണ്ടുതന്നെ 15 ദിവസത്തെ ഒരു നീണ്ട ഇടവേളയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിന് ലഭിക്കുന്നത്. ഈയൊരു കാരണം കൊണ്ടുതന്നെ കല്യുഷ്ണി ഒഴികെയുള്ള വിദേശതാരങ്ങൾ എല്ലാവരും തന്നെ അവരവരുടെ നാട്ടിലേക്ക് മടങ്ങുകയാണ്. അതായത്, അഡ്രിയാൻ ലൂണ, മാർക്കോ ലെസ്കോവിച്ച്, ദിമിത്രിയോസ് ഡയമൻ്റാക്കോസ്, അപ്പോസ്തൊലാസ് ഗിയാന്നു, വിക്ടർ മോങ്കിൽ തുടങ്ങിയ താരങ്ങൾ ഒരാഴ്ചത്തെ ഇടവേള പങ്കിടാനായി അവരവരുടെ വീട്ടിലേക്ക് മടങ്ങുകയാണ്. കല്യുഷ്ണി ടീമിനൊപ്പം തുടരും.
🟡| Kerala Blasters will now go on a break as they don't play their next #ISL match until December 4. All foreigners except Ivan Kaliuzhnyi are going home. They will regroup one week before the next match.#KBFC #YennumYellow #ഒന്നായിപോരാടാം #Indianfootball #LetsFootball
— Dakir Thanveer (@ZakThanveer) November 20, 2022
ഇനി വരുന്ന ഡിസംബർ 4ന് ജംഷഡ്പൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം. അതിന് ഒരാഴ്ച മുമ്പായിരിക്കും ഈ താരങ്ങൾ എല്ലാവരും ഇനി ടീമിനൊപ്പം ചേരുക. തുടർച്ചയായ 3 പരാജയങ്ങൾക്ക് ശേഷം തുടർച്ചയായി 3 വിജയങ്ങൾ സ്വന്തമാക്കിക്കൊണ്ട് അത്യുഗ്രൻ തിരിച്ചുവരവാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. ഈയൊരു തേരോട്ടത്തിൽ ഗോവ, ഹൈദരബാദ് തുടങ്ങിയ വമ്പന്മാർ വരെ കൊമ്പന്മാർക്ക് മുന്നിൽ മുട്ടുമടക്കി. എന്തായാലും ഈയൊരു ഇടവേള ടീമിൻ്റെ വരാൻ ഇരിക്കുന്ന മത്സരത്തിൻ്റെ തയ്യാറെടുപ്പിന് ഊർജം പകരും.