ബാഴ്സയിൽ താൻ സന്തുഷ്ടനാണെന്ന് വെളിപ്പെടുത്തി ഡി ജോങ്.!
കഴിഞ്ഞ സമ്മർ വിൻഡോയിൽ ട്രാൻസ്ഫർ റൂമറുകളിൽ ഏറെ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നെതർലൻഡ്സ് മിഡ്ഫീൽഡർ ഫ്രെങ്കീ ഡി ജോങ്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം ബാർസ താരത്തെ ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ ആയിരുന്നു ഭൂരിഭാഗവും. പ്രീമിയർലീഗ് വമ്പന്മാരായ യുണൈറ്റഡ് നിരവധി തവണ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ താരം ബാർസയിൽ സന്തോഷവാനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
എന്തായാലും നമുക്ക് താരത്തിൻ്റെ വാക്കുകളിലേക്ക് ഒന്ന് പോകാം;
“ഞാൻ ബാർസയിൽ വളരെയധികം സന്തോഷവാനാണ്. ഇവിടെ കളിക്കാൻ കഴിയുന്നത് മഹത്തായ കാര്യമാണ്, ഒപ്പം ഇവിടെയുള്ള ജീവിതവും ഏറ്റവും ഉത്തമമായതാണ്. കഴിയാവുന്നിടത്തോളം കാലം ഞാൻ എന്നെ ബാർസയിൽ തന്നെയാണ് കാണുന്നത്. എൻ്റെ വ്യക്തിപരമായ അഭിപ്രായത്തിൽ അടുത്തൊരു എട്ടോ പത്തോ വർഷങ്ങൾ ഇവിടെ തുടരണമെന്നാണ് ആഗ്രഹം.”
ഇതാണ് ഇപ്പൊൾ ഡച്ച് താരം വെളിപ്പെടുത്തിയിട്ടുള്ളത്.
താരത്തിന് ബാർസ എന്ന ക്ലബിനോടുള്ള ഇഷ്ടം എത്രത്തോളം ഉണ്ടെന്ന് ഈ വാക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയും. 2019ൽ അയാക്സിൽ നിന്നും ബാർസയിൽ എത്തിയ ഡി ജോങ് ടീമിനായി 111 മത്സരങ്ങളിൽ കളത്തിലിറങ്ങി. അതിൽ നിന്നും 10 ഗോളുകൾ നേടുവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഭാവിയിൽ ടീമിൻ്റെ ക്യാപ്റ്റൻ ആകാൻ വരെ പ്രാപ്തിയുള്ള താരമാണ് 25 വയസ് മാത്രം പ്രായമുള്ള ഡി ജോങ്. താരത്തിന് ടീമിൽ നല്ലൊരു കരിയർ ഉണ്ടാകട്ടെ എന്നുതന്നെ നമുക്ക് ആശംസിക്കാം