ബെൻസീമയ്ക്ക് പകരക്കാരനെ എടുക്കുന്നില്ല; സ്ഥിരീകരിച്ച് ദെഷാംപ്സ്.!
ലോകകപ്പിന് തയ്യാറെടുക്കുന്ന നിലവിലെ ചാംപ്യൻമാരായ ഫ്രഞ്ച് ടീമിന് തിരിച്ചടിയായി അവരുടെ 5 പ്രധാന താരങ്ങൾ പരിക്കേറ്റ് പുറത്തായിരുന്നു. പോഗ്ബ, കാൻ്റെ, എൻകുങ്കു, കുമ്പെമ്പെ എന്നിവർക്ക് പുറമേ ഏറ്റവും ഒടുവിൽ ബെൻസീമയും സ്ക്വാഡിൽ നിന്നും പുറത്തായിരുന്നു. എന്നാലിപ്പോൾ ബെൻസീമയ്ക്ക് പകരം പുതിയൊരു താരത്തെ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നില്ലെന്ന് ദെഷാംപ്സ് സ്ഥിരീകരിച്ചിക്കുകയാണ്. എൻകുങ്കുവിന് പകരക്കാരൻ ആയി ഫ്രാങ്ക്ഫർട്ട് താരം കോളോ മുവാനിയെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു. ബെൻസീമയ്ക്ക് പകരക്കാരൻ ആയി യുണൈറ്റഡ് താരം ആൻ്റണി മാർഷ്യലിനെ സ്ക്വാഡിൽ ഉൾപ്പെടുത്തുമെന്ന് അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ അതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് ദെഷാംപ്സ് ഇപ്പോൾ ബെൻസീമയ്ക്ക് പകരക്കാരൻ വേണ്ട എന്ന തീരുമാനം എടുത്തിരിക്കുന്നത്. എന്തായാലും പകരക്കാരൻ ഇല്ലാത്തത് ഫ്രഞ്ച് ടീമിൻ്റെ പ്രകടനത്തിൽ ബാധിക്കാൻ ഇടയില്ല. കാരണം, എമ്പാപ്പെ, ഗ്രീസ്മാൻ, ഡെമ്പെലെ, ജിറൗഡ് തുടങ്ങിയ പ്രഗത്ഭരായ താരങ്ങൾ ഇപ്പോഴും ടീമിന് മുതൽക്കൂട്ടായി മുന്നേറ്റനിരയിലുണ്ട്.