ഗ്രൂപ്പ് ബിയിൽ തുല്യശക്തികൾ തമ്മിലുള്ള പോരാട്ടം; യു.എസ്.എ, വെയിൽസിനെ നേരിടും.!
ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ ഇന്ന് തുല്യശക്തികൾ തമ്മിലുള്ള പോരാട്ടത്തിനാണ് അരങ്ങുണരാൻ പോകുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 12.30 അൽ റയ്യാൻ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുന്ന മത്സരത്തിൽ യു.എസ്.എ, വെയിൽസിനെ നേരിടും. ഫിഫ റാങ്കിംഗിൽ നിലവിൽ യു.എസ്.എ 16ആം സ്ഥാനത്തും വെയിൽസ് 19ആം സ്ഥാനത്തുമാണ് ഉള്ളത്. അതുകൊണ്ടുതന്നെ തുല്യശക്തികൾ എന്നുതന്നെ നമുക്ക് വിശേഷിപ്പിക്കാം. ക്രിസ്റ്റ്യൻ പുലിസിച്ച്, വെസ്റ്റൺ മക്കെന്നി, ടയ്ലർ ആഡംസ്, സെർജിനോ ഡെസ്റ്റ് തുടങ്ങിയ ലോകഫുട്ബോളിൽ പേരെടുത്ത ഒരുപിടി താരങ്ങൾ യു.എസ് നിരയിലുണ്ട്.
അതേസമയം സൂപ്പർതാരം ഗരേത് ബെയ്ൽ, ഡാനിയേൽ ജയിംസ്, ആരോൺ രാംസെയ് തുടങ്ങിയ പ്രതിഭാസമ്പന്നരായ താരങ്ങൾ വെയ്ൽസ് നിരയിലുമുണ്ട്. ഇംഗ്ലണ്ടും ഇറാനുമാണ് ഗ്രൂപ്പിലുള്ള മറ്റു രണ്ട് ടീമുകൾ. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ എന്തുവിധേനയും 3 പോയിൻ്റ് നേടുവാൻ ആകും ഇരുടീമുകളുടെയും ലക്ഷ്യം. എന്തായാലും വിജയം ആർക്കൊപ്പം നിൽക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.