Foot Ball qatar worldcup Top News

ഖത്തർ ലോകകപ്പ്; ആദ്യ മത്സരത്തിൽ ഖത്തറും ഇക്വഡോറും നേർക്കുനേർ.!

November 20, 2022

author:

ഖത്തർ ലോകകപ്പ്; ആദ്യ മത്സരത്തിൽ ഖത്തറും ഇക്വഡോറും നേർക്കുനേർ.!

ഫിഫയുടെ 22ആം ലോകകപ്പിന് ഇന്ന് ഖത്തറിൽ കിക്കോഫ് ആകുകയാണ്. ഇന്ത്യൻ സമയം രാത്രി 9.30 ന് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. അൽ ഖോറിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഗ്രൂപ്പ് എയിലെ ഈയൊരു പോരാട്ടം മാത്രേ ആദ്യദിനം അരങ്ങേറുന്നുള്ളൂ. 7.30 ക്ക് തന്നെ ഉദ്ഘാടന ചടങ്ങുകളും ആഘോഷങ്ങളും ആരംഭിക്കും. അതിന് ശേഷമായിരിക്കും മത്സരത്തിന് കിക്കോഫ് ആകുക. യോഗ്യത മത്സരങ്ങളിൽ പൗരത്വമില്ലാത്ത താരത്തെ കളിപ്പിച്ചു എന്ന പേരിൽ വിവാദങ്ങളിൽ അകപ്പെട്ട ടീം ആയിരുന്നു ഇക്വഡോർ. അതിനെയെല്ലാം തരണം ചെയ്താണ് ഇന്നത്തെ മത്സരത്തിനായി അവർ ഇറങ്ങുന്നത്.

മറുവശത്ത് ലോകകപ്പിനെയും തങ്ങളെയും വിമർശിച്ചവർക്ക് ആദ്യ മത്സരത്തോടെ മറുപടി നൽകുവാൻ ആകും ഖത്തർ തയാറെടുക്കുന്നത്. എന്തായാലും ഉദ്ഘാടന മൽസരത്തിൽ ആരാകും ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കുക എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.

Leave a comment