ജോർദാനെ 3-1 ന് മുട്ടുകുത്തിച്ച് സ്പെയിൻ യുവ നിര
വ്യാഴാഴ്ച നടന്ന ലോകകപ്പ് സന്നാഹത്തിൽ ജോർദാനെതിരെ 3-1 ന് വിജയം നേടി കൊണ്ട് സ്പെയിൻ മികച്ച തുടക്കം കുറിച്ചു. കോച്ച് ലൂയിസ് എൻറിക്വ പുലർത്തിയ വിശ്വാസം കാക്കുന്നതിൽ യുവ താരങ്ങൾ വിജയം നേടി എന്ന് വേണം പറയാൻ. അത് പോലൊരു തുടക്കം ആണ് സ്പെയിൻ യുവ നിര ജോർദാൻ ടീമിനെതിരെ പുറത്തെടുത്തത്.യുവ താരങ്ങൾ ആയ അൻസൂ ഫാട്ടി,ഗാവി,നിക്കോ വില്യംസ് എന്നിവർ ആണ് സ്പെയിനിന് വേണ്ടി ഗോളുകൾ നേടിയത്.
ആദ്യ ടീമിൽ ഇടം നേടാൻ കഴിയുമോ എന്ന സംശയം ഉന്നയിച്ചവർക്ക് തന്റെ പ്രകടനം കൊണ്ട് ചുട്ട മറുപടിയാണ് ഫാട്ടി നല്കിയത്.അസൻസിയോയേ സ്ട്രൈക്കർ റോളിൽ കളിപ്പിച്ച മാനേജർ ലൂയി ബുസ്ക്കറ്റസ്,പെഡ്രി,മൊറാട്ട, എന്നിവരെ ഇന്നത്തെ മൽസരത്തിൽ കളിപ്പിച്ചില്ല.ഇഞ്ചുറി ടൈമിൽ ഹംസ അൽ-ദർദൂർ നേടിയ ഗോൾ ജോർദാൻ നിരക്ക് നേരിയ ആശ്വാസം പകർന്നു.നവംബർ 23-ന് തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ സ്പെയിൻ ടീം കോസ്റ്റാറിക്കയെ ആണ് നേരിടാൻ പോകുന്നത്. ജർമനി. ജപ്പാൻ എന്നിവർ അടങ്ങുന്ന കരുത്തുറ്റ ഗ്രൂപ്പ് ആണ് E.