മാത്യൂസ് കൂനയുമായി വഴി പിരിയാന്‍ ഒരുങ്ങി അത്‌ലറ്റിക്കോ മാഡ്രിഡ്
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടങ്ങളിൽ നിന്ന് പുറത്തായതിന്റെ സാമ്പത്തിക ആഘാതം സന്തുലിതമാക്കാൻ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കളിക്കാരെ വിൽക്കാൻ ഒരുങ്ങുകയാണ് അത്‌ലറ്റിക്കോ മാഡ്രിഡ്.വരും ആഴ്‌ചകളിൽ ഡീഗോ സിമിയോണി ചില കടുപ്പമേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും.മിഡ്-സീസൺ വിപണിയിൽ കുറഞ്ഞത് €30 മില്യൺ പ്ലെയർ സെയിൽസ് നേടാനാണ് ക്ലബ് ലക്ഷ്യമിടുന്നത്.
മാർക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം,ബ്രസീലിയൻ ഇന്റർനാഷണൽ താരം മാത്യൂസ് കൂന സിമിയോണി പുറത്താക്കാന്‍ തീരുമാനിച്ച താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഹെർത്ത ബെർലിനിൽ നിന്ന് എത്തിയതിന് ശേഷം കഴിഞ്ഞ സീസണിൽ 23-കാരൻ ഏഴ് ഗോളുകൾ നേടി തരകെടില്ലാതെ പ്രകടനം പുറതെടുത്തിട്ടുണ്ട്.നിലവിലെ സീസണിന് മുമ്പായി മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിന്‍റെ എജന്റുമായി ബന്ധപ്പെട്ടിരുന്നു.താരത്തിനെ പ്രീമിയര്‍ ലീഗ് ക്ലബിന് വില്‍ക്കാന്‍ ആകും എന്നാണ് അത്ലറ്റിക്കോ പ്രതീക്ഷിക്കുന്നത്.20 മില്യൺ യൂറോ ഡീല്‍ ആണ് അത്ലറ്റിക്കോ യുണൈറ്റഡില്‍ നിന്ന് ലക്ഷ്യം വെക്കുന്നത്.പോർച്ചുഗീസ് വിംഗര്‍ ആയ ജോ ഫെലിക്സിനെയും സൈന്‍ ചെയ്യാന്‍ റെഡ് ഡെവിള്‍സ് ലക്ഷ്യം വെക്കുന്നുണ്ട്. അദ്ദേഹത്തിന് ക്ലബ് ഇട്ടിരിക്കുന്ന പ്രൈസ് ടാഗ് ഏകദേശം 80 മില്യണ്‍ യൂറോയാണ്.