ജനുവരിയില്‍ വൂള്‍വ്സ് അഴിച്ചു പണിയാന്‍ ഒരുങ്ങി ജൂലൻ ലോപെറ്റെഗി
വരാനിരിക്കുന്ന വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിന് ‘മൂന്ന് ബ്രാന്‍ഡ് ന്യൂ സൈനിംഗുകൾ നടത്താന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി ട്രാന്‍സ്ഫര്‍ വിദഗ്ദന്‍ ഫാബ്രിസിയോ റൊമാനോ.ബ്രൂണോ ലേജിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതിന് ശേഷം വൂള്‍വ്സ് അടുത്തിടെ ജൂലൻ ലോപെറ്റെഗിയെ അവരുടെ പുതിയ മാനേജരായി നിയമിച്ചു, ജനുവരിയിൽ അദ്ദേഹത്തെ സാമ്പത്തികമായി പിന്തുണയ്ക്കാൻ മാനെജ്മെന്റ് തീരുമാനിച്ചിരിക്കുന്നു.

മുമ്പ് എഫ്‌സി പോർട്ടോ, റയൽ മാഡ്രിഡ്,സെവിയ്യ, സ്പാനിഷ് ദേശീയ ടീമിന്റെ ചുമതല നിര്‍വഹിച്ച കോച്ച് എന്ന നിലയില്‍ വൂള്‍വ്സ് ടീമിലേക്ക് അദ്ദേഹത്തിന്റെ വരവ് ആരാധകര്‍ക്കും പ്രീമിയര്‍ ലീഗിനും എന്ത് കൊണ്ടും നല്ല വാര്‍ത്തയാണ്. പ്രീമിയര്‍ ലീഗില്‍ നിന്നും ഏറെ വ്യത്യസ്തമായ ഫുട്ബോള്‍ ശൈലി കളിക്കാന്‍ താരങ്ങളെ പ്രേരിപ്പിക്കുന്ന ലോപെറ്റെഗിയുടെ ആദ്യ ലക്ഷ്യം ഫസ്റ്റ്-ടീം സ്ക്വാഡിനെ മെച്ചപ്പെടുത്തുകയാണ് എന്ന് വെളിപ്പെടുത്തിയിരുന്നു.അതിനു മാനേജ്മെന്‍റ് പിന്തുണയുള്ളതായും അദ്ദേഹം അറിയിച്ചു.ടീം എത്ര ബജറ്റ് നല്‍കുമെന്നത് വ്യക്തം അല്ലെങ്കിലും ഈ അടുത്ത കാലത്തെ ഏറ്റവും മൂല്യം ഏറിയതും വില കൂടിയതുമായ സൈനിങ്ങുകള്‍ ക്ലബ് നടത്തും എന്നാണ് ആരാധകരും മാധ്യമങ്ങളും വിശ്വസിക്കുന്നത്.