ഇംഗ്ലണ്ട് ടീമില്‍ ഇടം നേടാത്ത ടാമി എബ്രഹാമിനെ ഈ ജനുവരിയില്‍ വിൽക്കാൻ റോമ
അടുത്ത വർഷം ടാമി എബ്രഹാമിന് വേണ്ടിയുള്ള ഓഫറുകൾക്ക് ചെവികൊള്ളാന്‍ തീരുമാനിച്ച് റോമ.2021 ലെ വേനൽക്കാലത്ത് ചെൽസി വിട്ടതിന് ശേഷം ഇംഗ്ലണ്ട് ഇന്റർനാഷണൽ സീരി എയിൽ തന്‍റെ കരിയര്‍ പീക്കില്‍ എത്തി.53 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിയ താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ മൊറീഞ്ഞോയുടെ പ്രിയങ്കരന്‍ ആയ താരങ്ങളില്‍ ഒരാള്‍ ആയി മാറി.
എന്നാല്‍ ഈ സീസണില്‍ കാര്യങ്ങള്‍ എല്ലാം തകിടം മറഞ്ഞു.താരത്തിനെ മൊറീഞ്ഞോ ബെഞ്ചില്‍ ഇരുത്തുന്ന വരെ എത്തി കാര്യങ്ങള്‍.അദ്ദേഹത്തിന്‍റെ ശ്രദ്ധ ഇപ്പോള്‍ റോമയില്‍ അല്ല എന്ന് മൊറീഞ്ഞോ പരസ്യമായി പറയുകയും ചെയ്തു.2022 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് എബ്രഹാമിനെ തിരഞ്ഞെടുത്തില്ല.ഇത് താരത്തിനു വലിയൊരു തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.ജനുവരിയിൽ തന്നെ താരവുമായി വഴിപിരിയാന്‍ റോമ ആഗ്രഹിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായി റെഡ് ഡെവിൾസ് പുതിയ ഫോര്‍വേഡിനെ തിരയുന്നുണ്ട്.ഡെവിള്‍സ് എബ്രഹാമിനെ ഒരു ഓപ്ഷനായി കരുതുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഫ്രഞ്ച് താരമായ കിലിയന്‍ എംബാപ്പേയും യുണൈറ്റഡിന്റെ സാധ്യത ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.