മാർക്കസ് തുറാം, യൂസൗഫ മൗക്കോക്കോ എന്നിവരെ നിരീക്ഷിക്കാന്‍ സ്‌കൗട്ടുകളെ അയച്ച് ടോട്ടന്‍ഹാം
ബുണ്ടസ്‌ലിഗ താരങ്ങള്‍ ആയ മാർക്കസ് തുറമിനെയും യൂസൗഫ മൗക്കോക്കോയെയും കാണാൻ ടോട്ടൻഹാം ഹോട്‌സ്‌പർ ജർമ്മനിയിലേക്ക് സ്‌കൗട്ടുകളെ അയച്ചതായി റിപ്പോർട്ട്.കഴിഞ്ഞയാഴ്ച ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്കും ബൊറൂസിയ ഡോർട്ട്മുണ്ടും തമ്മിലുള്ള മത്സരം കാണാന്‍ ആയിരുന്നു ടോട്ടന്‍ഹാം സ്കൌട്ട് ജര്‍മനിയില്‍ എത്തിയത്.ഒരു ഫോര്‍വേഡിനെ സൈന്‍ ചെയ്യാനുള്ള നീക്കത്തില്‍ ആണ് ടോട്ടന്‍ഹാം നിലവില്‍.
കോച്ച് അന്റോണിയോ കോണ്ടേക്ക് ഈ ജനുവരിയില്‍ തന്നെ പ്രീമിയര്‍ ലീഗില്‍ സിറ്റി,ചെല്‍സി,യുണൈറ്റഡ്,ന്യൂ കാസില്‍,ആഴ്സണല്‍ എന്നിവരെ വെല്ലുവിളിക്കാന്‍ പോന്ന ഒരു ടീമിന് വേണ്ടി പണം ചിലവാക്കാം എന്ന് മാനെജ്മെന്റ് ഉറപ്പ് നല്‍കിയിരുന്നു.25 കാരനായ തുറാം, ഈ സീസണിൽ ഇതുവരെ 17 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടുകയും മോൺചെൻഗ്ലാഡ്ബാക്കിന് വേണ്ടി മികച്ച പ്രകടനവും അദ്ദേഹം പുറത്തെടുതിട്ടുണ്ട്.ഫ്രാൻസിന്റെ ലോകകപ്പ് ടീമിലേക്ക് അദ്ദേഹത്തിന് ക്ഷണവും ലഭിച്ചിട്ടുണ്ട്. 17 കാരനായ മൗക്കോക്കോയുടെ ഡോര്‍ട്ടുമുണ്ട് കരാറും തീരുന്നതിന്റെ വക്കില്‍ ആണ്. അദ്ദേഹത്തിന് വേണ്ടി സിറ്റി,ബാഴ്സലോണ,പിഎസ്ജി എന്നിവരും നീക്കം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.