മെസ്സിയെ പറ്റിയുള്ള ചോദ്യങ്ങളോട് വീണ്ടും പ്രതികരിച്ച് ലാപോർട്ട.!
മെസ്സിയേയും ബാർസയേയും ചേർത്ത് നിരവധി റൂമറുകൾ വന്നുകൊണ്ടിരിക്കുന്ന സമയമാണിത്. അടുത്ത വർഷം സമ്മറിലാണ് മെസ്സിയുടെ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തെ ബാർസയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നീക്കങ്ങൾ ഇതിനോടകം തന്നെ ബാർസ അണിയറയിൽ നടക്കുന്നുണ്ടെന്ന് ആണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതിനുമുമ്പും ലാപോർട്ട മെസ്സിയെ പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നു. ഇപ്പോൾ മറ്റൊരു പ്രതികരണത്തിലൂടെ ലാപോർട്ട വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. നമുക്ക് അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക് ഒന്ന് പോകാം;
ലിയോ മെസ്സി? മെസ്സി ബാർസയിലേക്ക് മടങ്ങി വരുന്നതിനെപ്പറ്റി കുട്ടികൾ എന്നോട് എപ്പോഴും ചോദിക്കാറുണ്ട്. നമുക്ക് കാണാം എന്നായിരിക്കും അതിനുള്ള എൻ്റെ മറുപടി. മെസ്സി നിലവിൽ പി.എസ്.ജിയുടെ താരമാണ്, അതുകൊണ്ടുതന്നെ കൂടുതൽ അഭിപ്രായങ്ങൾ എനിക്ക് പങ്കുവെക്കാൻ കഴിയില്ല”. ഇതായിരുന്നു ലാപോർട്ടയുടെ പ്രതികരണം.
എന്തായാലും കുറച്ച് നാളുകളായി അദ്ദേഹം ഒളിഞ്ഞും മറഞ്ഞും ഒക്കെയായി മെസ്സിയെ ബാർസയിലേക്ക് തിരികെ എത്തിക്കുന്നതിന് വേണ്ടിയുള്ള തരത്തിൽ അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. പക്ഷേ താരം എന്ത് തീരുമാനം ആകും കൈക്കൊള്ളുക എന്നറിയാൻ നമ്മൾ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.