ചെല്‍സിയുമായി കരാര്‍ നീട്ടാന്‍ നിലവില്‍ മെന്‍ഡിക്ക് ഉദ്ദേശമില്ല
ഗോൾകീപ്പർ എഡ്വാർഡ് മെൻഡി ചെൽസിയിൽ പുതിയ ദീർഘകാല കരാർ ഒപ്പിടാന്‍ മടിക്കുന്നു.2020 സെപ്തംബറിൽ സെനഗൽ ഇന്റർനാഷണൽ താരത്തിനെ 22 മില്യന്‍ യൂറോക്ക് ആണ് ചെല്‍സി സൈന്‍ ചെയ്തത്.ഇത് അടുത്തിടെ അവര്‍ നടത്തിയ മികച്ച ബിസിനസില്‍ ഒന്നാണ് .104 മത്സരങ്ങൾ കളിച്ച മെൻഡി തന്റെ ആദ്യ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടുന്നതിൽ പ്രധാന പങ്കുവഹിച്ചു.
എന്നാല്‍ സീസണിന്റെ തുടക്കത്തില്‍ അദ്ദേഹത്തിന്റെ ഫോമും പരിക്കും മൂലം ഇത്രയും കാലം രണ്ടാം ഓപ്ഷന് ഗോള്‍ കീപ്പര്‍ ആയിരുന്ന കെപക്ക് ആദ്യ ഇലവനിലെക്ക് വിളി വന്നു.പോട്ടറുടെ കീഴില്‍ മികച്ച പ്രകടനം താരം പുറത്തെടുക്കുകയും ചെയ്തതിനാല്‍ അദ്ദേഹത്തിനു കൂടുതല്‍ അവസരം നല്കാന് കോച്ച് ആഗ്രഹിക്കുന്നു നിലവിലെ സാഹചര്യം കണക്കിലെടുത്ത് വളരെ അധികം സമയം എടുത്തതിന് ശേഷം മാത്രം ആയിരിക്കും മെൻഡി ഒരു സുപ്രധാന തീരുമാനം എടുക്കുകയുള്ളൂ എന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.താരത്തിന്റെ കരാര്‍ കാലാവധി ഇനിയും രണ്ടര വര്‍ഷത്തില്‍ ഏറെയാണ്.