ചെന്നൈയെ നയിക്കാൻ ധോണി തന്നെയെത്തും! സിഎസ്കെയിലെ മാറ്റങ്ങൾ ഇങ്ങനെ
ഐപിഎൽ മിനി ലേലത്തിന് മുന്നോടിയായി ടീമിലെ മാറ്റങ്ങൾ പുറത്തുവിട്ട് ചെന്നൈ സൂപ്പർ കിംഗ്സ്. വരും സീസണിലും എംഎസ് ധോണി തന്നെ ടീമിനെ നയിക്കുന്ന ടീമിൽ രവീന്ദ്ര ജഡേജയെ നിലനിർത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാല്‍ ഏറെ സീസണുകളായി ടീമിന്റെ അടിത്തറകളിലൊന്നായിരുന്നു ഓൾറൗണ്ടർ ഡ്വെയ്ന്‍ ബ്രാവോയെയും ബാറ്റർ റോബിന് ഉത്തപ്പയേയും ടീം കൈവിട്ടതും ഏവരേയും ഞെട്ടിച്ചിട്ടുണ്ട്.
നായകന് എം എസ് ധോണിക്ക് പുറമെ ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്ശു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്വർധന് ഹങ്കരേക്കർ, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്റ്നർ, രവീന്ദ്ര ജഡേജ, തുഷാർ ദേശ്പാണ്ഡെ, മുകേഷ് ചൗധരി, മതീഷ് പതിരാനസ സിമർജീത്ത് സിംഗ്, ദീപക് ചാഹർ, പ്രശാന്ത് സോളങ്കി, മഹീഷ് തീഷ്ണ എന്നിവരെ ചെന്നൈ നിലനിർത്തിയപ്പോൾ ഡ്വെയ്ന്‍ ബ്രാവോ, റോബിന് ഉത്തപ്പ, ആദം മില്‍നെ, ഹരി നിശാന്ത്, ക്രിസ് ജോർദാന്‍, ഭഗത് വർമ്മ, കെ എം ആസിഫ്, നാരായന് ജഗദീശന് എന്നിവരെയാണ് മിനി താരലേലത്തിന് മുമ്പ് സിഎസ്കെ ടീമിൽ നിന്നും ഒഴിവാക്കിയത്.