ബാറ്റിംഗ് നിരയില്‍ അഴിച്ചുപണിക്കൊരുങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്
ഐപിഎല്‍ മിനിതാര ലേലലത്തിന് മുമ്പ് ബാറ്റിംഗ് നിരയില്‍ അഴിച്ചുപണിക്കൊരുങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇതിന്റെ ഭാഗമായി നാല് ബാറ്റര്‍മാരെയാണ് ഡല്‍ഹി ടീമിൽ നിന്നും ഒഴിവാക്കിയത്. മന്ദീപ് സിംഗ്, കെഎസ് ഭരത്, ടിം സീഫര്‍ട്ട്, അശ്വിന് ഹെബ്ബാര്‍ എന്നിവരെയാണ് ഡല്‍ഹി കൈവിട്ടത്. കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡല്‍ഹി ബാറ്റിംഗ് ലൈനപ്പില്‍ സമ്പൂര്‍ണ അഴിച്ചുപണിക്കാണ് തയാറെടുക്കുന്നത്.
വിക്കറ്റ് കീപ്പറായി ക്യാപ്റ്റന്‍ കൂടിയായ റിഷഭ് പന്ത് ടീമിലുള്ളതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെഎസ് ഭരതിന് കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് അവസരം ലഭിച്ചത്. ന്യൂിസലന്‍ഡിന്റെ വെടിക്കെട്ട് ബാറ്ററായ ടിം സീഫര്‍ട്ട് ആകട്ടെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഡല്‍ഹിക്കായി കളിച്ചത്. മന്ദീപ് സിംഗ് മൂന്ന് മത്സരങ്ങളില്‍ കളിച്ചെങ്കിലും കാര്യമായ സ്വീധീനം ചെലുത്താനായില്ല. അശ്വിന് ഹെബ്ബാറിനാകട്ടെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചതുമില്ല.