എൻകുങ്കുവിനെ ജനുവരിയില്‍ ടീമിലേക്ക് എത്തിക്കാം എന്ന ആത്മവിശ്വാസത്തില്‍ ചെല്‍സി
ആർബി ലെപ്സിഗിന്റെ ഫോർവേഡ് ക്രിസ്റ്റഫർ എൻകുങ്കുവിനായി ഒരു കരാർ ഒപ്പിടാന്‍ കഴിയും എന്ന ആത്മവിശ്വാസത്തില്‍ ആണ് ചെല്‍സി.ബ്ലൂസ് ഫ്രഞ്ച് താരത്തിനെ സൈന്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നത് വരാനിരിക്കുന്ന ജനുവരി വിന്‍ഡോയില്‍ ആണ്.2023-ൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് മാറുന്നതിന് മുന്നോടിയായി വേനൽക്കാലത്ത് ചെൽസിയുമായി എൻകുങ്കു ഒരു വൈദ്യശാസ്ത്രത്തിന് വിധേയനായിരുന്നു.
താരത്തിന്റെ കരാറില്‍ ഉള്ള റിലീസ് ക്ലോസ് ഏകദേശം 58 മില്യന്‍ യൂറോയാണ്.എന്നാല്‍ അതിലും കൂടുതല്‍ പണം നല്കാന് ചെല്‍സി തയ്യാറാണ് എന്ന് ലെപ്സിഗിനെ അറിയിച്ച് കഴിഞ്ഞിരിക്കുന്നു. നിലവില്‍ പ്രീമിയര്‍ ലീഗില്‍ മോശം ഫോമില്‍ ഉള്ള ചെല്‍സി ജനുവരിയില്‍ ടീമിനെ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ട്.അതിനാല്‍ എത്രയും പെട്ടെന്ന് താരത്തിനെ കൊണ്ടുവരാന്‍ ആണ് ചെല്‍സി മാനെജ്മെന്റ് ആഗ്രഹിക്കുന്നത്.എൻകുങ്കുവിനെ കൂടാതെ എസി മിലാന്റെ റാഫേൽ ലിയോ ,നാപോളിയുടെ വിക്ടർ ഒസിംഹെൻ എന്നിവരുടെ കാര്യത്തിലും ചെല്‍സി താല്പര്യം അറിയിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.