എർലിംഗ് ഹാലാൻഡിനെ ലോണില്‍ ആവശ്യപ്പെട്ട് കുഞ്ഞന്‍ ടീമായ ആഷ്ടൺ യുണൈറ്റഡ്
ലോകകപ്പിനായി പ്രീമിയർ ലീഗ് താൽക്കാലികമായി നിര്‍ത്തിവെക്കുമ്പോള്‍ 28 ദിവസത്തിനു വേണ്ടി എർലിംഗ് ഹാലാൻഡിനെ ലോണിൽ എടുക്കാനുള്ള ഓഫർ മാഞ്ചസ്റ്റർ സിറ്റിക്ക് ലഭിച്ചു.ഓഫറുമായി സിറ്റിയുടെ പക്കലേക്ക് പോയിരിക്കുന്നത് ഇംഗ്ലണ്ടിന്റെ ഏഴാം നിര ഫുട്ബോളിൽ കളിക്കുന്ന നോൺ-ലീഗ് ക്ലബ് ആയ ആഷ്ടൺ യുണൈറ്റഡ് ആണ്.ഹാലൻഡും സിറ്റിയും സമ്മതിച്ചാൽ ഈ ഡീല്‍ യാഥാര്‍ത്ഥ്യം ആയേക്കും.
“സിറ്റി എന്തായാലും പ്രീമിയര്‍ ലീഗ് കളിക്കുന്നില്ല.ഒരു മാസം ഹാലണ്ടും.ഞങ്ങളുടെ ഒപ്പം വന്നാല്‍ അദ്ദേഹത്തിന് മത്സര ഫിറ്റ്നസ് നഷ്ട്ടപ്പെടില്ല.അതിനാല്‍ ഇത് താരത്തിനും ക്ലബിനും മികച്ച ഒരു അവസരം ആണ്,”ആഷ്ടൺ യുണൈറ്റഡ് മാനേജർ മൈക്കൽ ക്ലെഗ് പറഞ്ഞു.ഈ വാര്‍ത്ത വന്നതിന് ശേഷം വർദ്ധിച്ച ട്രാഫിക് കാരണം ആഷ്ടൺ യുണൈറ്റഡിന്റെ വെബ്സൈറ്റ് തകരാറിലായി.ഇതിനെ കുറിച്ച് സിറ്റിയും താരവും ഒന്നും ഔദ്യോഗികമായി ഒരു മറുപടിയും തന്നെ നല്‍കിയിട്ടില്ല.






































