കിമ്പെമ്പെയും പുറത്ത്, പകരം ആക്സെൽ ഡിസാസി സ്ക്വാഡിൽ.!
പി.എസ്.ജി പ്രതിരോധനിര താരം പ്രസ്നൽ കിമ്പെമ്പെയും ലോകകപ്പിൽ നിന്നും പുറത്തായി. ദെഷാംസിൻ്റെ ലോകകപ്പിൽ സ്ക്വാഡിൽ ഇടംപിടിക്കുവാൻ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അക്കില്ലസ് ഇഞ്ചുറി പിടിപെട്ട് താരം ലോകകപ്പ് സ്ക്വാഡിൽ നിന്നും പുറത്തായി. താരത്തിന് പകരക്കാരൻ ആയികൊണ്ട് മൊണാക്കോയുടെ പ്രതിരോധതാരം ആക്സൽ ഡിസാസിയെ ദെഷാംസ് സ്ക്വാഡിൽ ഉൾപ്പെടുത്തി. 2018 ലോകകപ്പിൽ ഫ്രാൻസ് ജേതാക്കൾ ആയപ്പോൾ മികച്ച പ്രകടനം പുറത്തെടുത്ത താരമായിരുന്നു കിമ്പെമ്പെ. അതുകൊണ്ടുതന്നെ താരത്തിൻ്റെ അഭാവം ഫ്രാൻസിന് തിരിച്ചടിയായി.
ബൊറൂസിയ മൊഞ്ചെൻ ഗ്ലാഡ്ബാക്കിൻ്റെ മുന്നേറ്റനിര താരം മാർക്കസ് തുറാമിനും ഫ്രഞ്ച് ടീമിലേക്ക് വിളിയെത്തി. പരമാവധി 26 പേരെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന സ്ക്വാഡിൽ ദേഷാംസ് 25 പേരെ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്. ഇപ്പൊൾ മിച്ചമുള്ള ഒരു ഒഴിവിലേക്ക് ആണ് തുറാമിനെ കൂടി ഉൾപ്പെടുത്തിയത്.






































